പ്രതിപക്ഷത്തിന് രേഖകൾ ചോർത്തി നൽകിയിട്ടില്ലെന്ന് സെൻകുമാർ

t p senkumar anticipatory bail for senkumar granted

പോലീസ് വകുപ്പുമായി ബന്ധപ്പെട്ട രേഖകൾ പ്രതിപക്ഷത്തിന് ചോർത്തി നൽകിയെന്ന ആരോപണത്തിനെതിരെ ടി പി സെൻകുമാർ. താൻ രേഖകൾ ചോർത്തി നൽകിയിട്ടില്ലെന്ന് സെൻകുമാർ പറഞ്ഞു. നിയമസഭയിൽ പ്രതിപക്ഷം വായിചത്ച ചില രേഖകൾ സെൻകുമാർ ചോർത്തി നൽകിയതാണോ എന്ന് സർക്കാരിന് സംശയമുള്ളതായി റിപ്പോർട്ട് ഉണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് വിശദീകരണം.

വിവരാവകാശ രേഖകൾ പ്രകാരം ലഭിച്ച രേഖകളുടെ അടിസ്ഥാനത്തിലാണ് ആരോപണം ഉയരുന്നതെന്നും ഈ രേഖകൾ തനിക്ക് ലഭിക്കും മുമ്പ് മറ്റ് പലർക്കും ലഭിച്ചിരുന്നുവെന്നും സെൻകുമാർ പറഞ്ഞു.

NO COMMENTS

LEAVE A REPLY