തൃശ്ശൂരില്‍ പകല്‍പ്പൂരം

pakalppooram

തൃശ്ശൂരില്‍ ഇന്ന് പകല്‍പ്പൂരം. ഉച്ചയോടെ പൂരത്തിന് കൊടിയിറക്കം. ഭഗവതിമാര്‍ ഇന്ന് ഉപചാരം ചൊല്ലിപ്പിരിയുന്നതോടെയാണ് പൂരത്തിന് പരിസമാപ്തിയാകുന്നത്. രാവിലത്തെ എഴുന്നള്ളത്തോടെയാണ് പകല്‍പ്പൂരത്തിന് തുടക്കമായത്. പാണ്ടിമേളവും കുടമാറ്റവും ഒപ്പം നടക്കുന്നുണ്ട്.

പാറമേക്കാവ്‌ ഭഗവതി മണികണ്ഠനാലിൽ നിന്നും തിരുവമ്പാടി ഭഗവതി നായ്ക്കനാലിൽ നിന്നും രാവിലെ എട്ടു മണിയോടെ എഴുന്നള്ളി. ഇരു വിഭാഗത്തിന്റെയും പാണ്ടിമേളം പന്ത്രണ്ട്‌ മണിയോടെ അവസാനിക്കും. മേളത്തിന്‌ ശേഷം വെടിക്കെട്ട്‌ നടക്കും. അതിനുശേഷം ദേവിമാർ പരസ്പരം ഉപചാരം ചൊല്ലി ശ്രീമൂലസ്ഥാനത്തു നിന്നും അടുത്ത പൂരത്തിനു കാണാമെന്ന ചൊല്ലോടെ വിടവാങ്ങുന്നതോടെയാണ്  ഔപചാരികമായി പൂരം ചടങ്ങുകൾക്ക് അവസാനിക്കുക.

trissur pooram, pakalppooram, thrissur, pooam,thrissur pooram,

 

NO COMMENTS

LEAVE A REPLY