ആറ് മാസത്തിനിടയിൽ കേരളത്തിലെ കാടുകളിൽ ചരിഞ്ഞത് 41 കാട്ടാനകൾ

elephant death

കഴിഞ്ഞ ആറ് മാസത്തിനിടയിൽ കേരളത്തിലെ കാടുകളിൽ ചരിഞ്ഞത് 41 കാട്ടാനകൾ. കൊടും വരൾച്ചയിൽ കാട്ടാറുകൾ വറ്റി വരണ്ടതും പശ്ചിമ മേഖല കാട്ടുതീയിൽ കത്തിയെരിഞ്ഞതും കാട്ടാനകളെയും ബാധിച്ചു. ആനകളുടെ ശരീരത്തിൽ പൊതുവേ ഊഷ്മാവ് കൂടുതലാണ്.

അന്തരീക്ഷ ഊഷ്മാവ് ഉയരുമ്പോൾ അതിൽനിന്ന് രക്ഷപ്പെടാനായി ഇവ കാട്ടരുവികളിലിറങ്ങുകയോ മണ്ണോ ചെളിയോ വാരി ശരീരത്തിൽ പൊത്തുകയോ ആണ് പതിവ്. എന്നാൽ കാട്ടരുവി വറ്റിയതോടെ ചൂട് സഹിക്കാനാകാതെ ആനകൾ ചത്തൊടുങ്ങുകയാണ്.

വരൾച്ചയല്ല  ആനകളും മറ്റ് വന്യമൃഗങ്ങളും തമ്മിൽ ഉണ്ടാകുന്ന ആക്രമണങ്ങളും ഇലക്ട്രിക് വേലിയുമാണ് ഇവ ചത്തൊടുങ്ങുന്നതിന് പിന്നിലെന്നാണ് വനം വകുപ്പ് മന്ത്രി നിയമസഭയിൽ വ്യക്തമാക്കിയത്. എന്നാൽ വയനാട് കാടുകളിൽ ആറ് ആനകൾ ചരിഞ്ഞത് വെള്ളത്തിനുവേണ്ടി കടുവയുമായി ഏറ്റുമുട്ടുന്നതിനിടയിലാ ണെന്ന് വയനാട് വൈൽഡ്‌ലൈഫ് അധികൃതർതന്നെ വ്യക്തമാക്കിയിരുന്നു.

നാട്ടിൽ നിർമ്മിച്ച  ഇലക്ട്രിക് വേലികളിൽ തട്ടി ആന ചരിയുന്നുവെങ്കിൽ അവ കാടിറങ്ങേണ്ടി വരുന്നതിന്റെ കാരണം അന്വേഷിക്കേണ്ടതല്ലേ. ആനകളുടെ പ്രധാന ആഹാരമായ മുളംകാടുകൾ കത്തിയമർന്നു. കുടിനീർ വറ്റി. ഇതോടെ ഭക്ഷണത്തിനായി ആനകൾക്ക് കാടിറങ്ങേണ്ടി വന്നു. മതിയായ വെള്ളമോ ഭക്ഷണമോ കിട്ടാനില്ലാതെ കൊടുംവേനലിൽ ഇവ ചത്തൊടുങ്ങുകയാണ്…

NO COMMENTS

LEAVE A REPLY