ദേശീയതയെ അവഹേളിച്ചെന്ന് ആരോപണം; ബ്രണ്ണൻ കോളേജ് മാഗസിൻ വിവാദത്തിൽ

Brennan_magazine brennan college magazine controversy court produces verditc on anticipatory bail on 7th

ബ്രണ്ണൻ കോളേജിൽനിന്ന് പുറത്തിറങ്ങിയ ഈ വർഷത്തെ കോളേജ് മാഗസിൻ വിവാദത്തിൽ. ദേശീയ പതാകയെയും ദേശീയ ഗാനത്തെയും അതിക്ഷേപിച്ചുവെന്നാണ് മാഗസിനെതിരെ ഉയരുന്ന ആരോപണം. മാഗസിനിലൊ ഒരു ഹൈക്കു കവിതയ്ക്ക് വേണ്ടി നൽകിയ ചിത്രമാണ് വിവാദത്തിന് പിന്നിൽ.

പെല്ലറ്റ് എന്ന പേരിൽ ഇറക്കിയിരിക്കുന്ന മാഗസിനെതിരെ വിദ്യാർത്ഥി സംഘടനകളും രാഷ്ട്രീയ പാർട്ടികളും രംഗത്തെത്തി. അതേസമയം വിവാദങ്ങൾ അനാവശ്യമാണെന്നും ദേശീയത അടിച്ചേൽപ്പിക്കുമ്പോഴും സ്ത്രീകൾ ആക്രമിക്കപ്പെടുകയാണെന്നാണ് ഉദ്ദേശിച്ചതെന്നും മാഗസിൻ എഡിറ്റർ പറഞ്ഞു.

PELLET‘കസേരവിട്ട് എഴുന്നേല്‍ക്കുന്ന രാഷ്ട്രസ്‌നേഹം തെരുവില്‍ മനുസ്മൃതി വായിക്കുന്ന രാഷ്ട്രസ്‌നേഹം’ എന്ന അടിക്കുറിപ്പോടെ ചേര്‍ത്ത ചിത്രമാണ് വിവാദമായത്.

NO COMMENTS