ജപ്പാൻ പ്രധാനമന്ത്രി ഷിൻസൊ ആബെ ഇന്ത്യയിലേക്ക്

modi-abe

ഇന്ത്യ-ജപ്പാൻ വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കാൻ ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെ ഇന്ന് ഇന്ത്യയിലെത്തും. രണ്ട് ദിവസത്തേക്കാണ് ആബെ ഇന്ത്യയിലെത്തുക. ഇന്ത്യ-ജപ്പാൻ 12ആമത് ഉച്ചകോടിയിൽ പങ്കെടുക്കുന്ന ആബെ ഇന്ത്യയുടെ ആദ്യ ഹൈസ്പീഡ് ബുള്ളറ്റ് ട്രയിൻ പദ്ധതിയുടെ തറക്കല്ലിടൽ ചടങ്ങിലും പങ്കെടുക്കും. ജപ്പാന്റെ സഹകരണത്തോടെയാണ് ഇന്ത്യ പദ്ധതി നടപ്പിലാക്കുന്നത്.

ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെയെ സ്വീകരിക്കാൻ ഇന്ത്യ തയ്യാറായിക്കഴിഞ്ഞുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി ട്വിറ്ററിലൂടെ അറിയിച്ചു.

ഷിൻസോ ആബെ അഹമ്മദാബാദിലെ സബർമതി ആശ്രമവും സീതി സയ്യിദ് മസ്ജിദും സന്ദർശിക്കും. ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ ഭാഗമായി പ്രധാനമന്ത്രിയോടൊപ്പം റോഡ് ഷോയിലും ആബെ പങ്കെടുക്കും.

NO COMMENTS