Advertisement

ആരോഗ്യസർവ്വകലാശാലയ്ക്ക് പിഴ ചുമത്തി സുപ്രീം കോടതി

November 12, 2017
Google News 0 minutes Read
sc imposes fine on kerala university of health sciences

നിയമ നടപടികൾ ദുരുപയോഗം ചെയ്ത കേരളാ ആരോഗ്യ സർവ്വകലാശാലയ്ക്ക് സുപ്രീംകോടതി പിഴയിട്ടു. അനാവശ്യമായി കേസുകളിക്കുന്ന സർവ്വകലാശാലയെ വിമർശിച്ച കോടതി 20,000 രൂപയാണ് പിഴയിട്ടത്. നേഴ്‌സിംഗ് കോളേജുകളുടെ അംഗീകാരം റദ്ദാക്കിയതുമായി ബന്ധപ്പെട്ട കേസിലാണിത്.

കോട്ടയം കറുകച്ചാൽ ഗുരു ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂട്ട് നടത്തുന്ന മൂന്നു നേഴ്‌സിംഗ് കോളജുകളിലെ ബിഎസ്‌സി നേഴ്‌സിംഗ് കോഴ്‌സിന്റെ അംഗീകാരം ആവശ്യത്തിന് രോഗികളില്ല എന്നു ചൂണ്ടിക്കാട്ടി ആരോഗ്യ സർവ്വകലാശാല റദ്ദാക്കിയിരുന്നു. ഒരു ദിവസം നടത്തിയ മിന്നൽ പരിശോധനയിൽ രോഗികൾ കുറവായിരുന്നു എന്നതിന്റെ അടിസ്ഥാനത്തിൽ അംഗീകാരം റദ്ദാക്കാൻ ആവില്ലെന്ന് കാട്ടി മാനേജ്‌മെന്റ് ഹൈക്കോടതിയെ സമീപിച്ചു. ഒരിക്കൽ കൂടി പരിശോധിച്ച്, മുൻ വർഷങ്ങളിലെ രേഖകൾ കൂടി വിലയിരുത്തി അന്തിമ തീരുമാനമെടുക്കാൻ ഹൈക്കോടതി ഉത്തരവിടുകയും ചെയ്തു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here