Advertisement

ആകാശത്ത് വച്ച് വിമാനത്തിന്റെ എന്‍ജിന്‍ തകര്‍ന്ന സംഭവം; 147യാത്രക്കാരെ സുരക്ഷിതമായി താഴെയിറക്കിയത് ഈ വനിതാ പൈലറ്റ്

April 20, 2018
Google News 0 minutes Read
tammi

അമേരിക്കയിലെ ന്യൂയോര്‍ക്ക് സിറ്റിയില്‍ നിന്ന് പറന്നുയര്‍ന്ന വിമാനം 30,000അടി ഉയരത്തില്‍ നിന്ന് പൊട്ടിത്തെറിച്ച വാര്‍ത്ത ലോകം ഞെട്ടലോടെയാണ് കേട്ടത്.  കഴിഞ്ഞ ദിവസം നടന്ന സംഭവത്തിന്റെ വീഡിയോ ഭീതി നിറച്ച് ഇപ്പോഴും  സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. സൗത്ത് വെസ്റ്റ് എയര്‍ലൈന്‍സിന്റെ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ ഒരാള്‍ മരിച്ചെങ്കിലും ബാക്കി 147പേരെയും സുരക്ഷിതമായി പൈലറ്റ് താഴെയിറക്കി. ഒരു പൊടി ചാരമായി മാറാവുന്ന വലിയ അപകടത്തെ സമചിത്തതയോടെ നേരിട്ട് യാത്രക്കാരുടെ ജീവന് ആപത്തൊന്നും വരുത്താതെ അവരെ സുരക്ഷിതരായി താഴെയിറക്കിയത് ഒരു വനിതാ പൈലറ്റാണ്. തമി ജോ ഷള്‍ട്സായിരുന്നു ആ പൈലറ്റ്.

ദല്ലാസിലേക്കുള്ള യാത്രയിലായിരുന്നു വിമാനം. പൊട്ടിത്തെറിയുടെ ശബ്ദം കേട്ടതോടെ യാത്രക്കാര്‍ ഉറക്കെ കരയാന്‍ ആരംഭിച്ചു.500കിലോമീറ്റര്‍ വേഗതയിലാണ് അപ്പോള്‍ വിമാനം സഞ്ചരിച്ചിരുന്നത്. പരിഭ്രാന്തരായ യാത്രക്കാരെ സമാധാനിപ്പിക്കാനാകാതെ വലഞ്ഞു. ഏഴ് പേര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്. പൊട്ടിത്തെറിയോടെ വിമാനത്തിന്റെ ചില്ലുകള്‍ തകര്‍ന്നിരുന്നു. ഇതോടെ വിമാനത്തിന് അകത്ത് മര്‍ദ്ദത്തില്‍ വ്യത്യാസമുണ്ടായി. മരണം മുന്നില്‍ കണ്ട യാത്രക്കാര്‍ വിവരം അവസാനമായി ഉറ്റവരെ അറിയിക്കുകയും ചെയ്തു. ഭൂമിയിലും ആകാശത്തും ഒരുപോലെ ഭയം പറന്ന് നടന്നു. എന്നാല്‍ തമിയുടെ സമയോചിതമായ ഇടപെടല്‍ കൊണ്ട് യാത്രക്കാര്‍ രക്ഷപ്പെട്ടു. ഒരാള്‍ മരിച്ചെങ്കിലും ബാക്കിയുള്ളവരുടെ സുരക്ഷിതരായി എത്തിക്കാന്‍ കഴിഞ്ഞതിന്റെ ആശ്വാസത്തിലാണ് വിമാന കമ്പനി അധികൃതര്‍. എന്‍ജിന്റെ തകരാര്‍ മൂലമാണ് അപകടം സംഭവിച്ചത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here