Advertisement

ഇഷ്ടമുള്ള പങ്കാളിയെ തിരഞ്ഞെടുക്കാന്‍ എല്ലാ പൗരന്‍മാര്‍ക്കും അവകാശമുണ്ട്: സുപ്രീം കോടതി

July 10, 2018
Google News 0 minutes Read

ഇഷ്ടമുള്ള ജീവിതപങ്കാളിയെ തിരഞ്ഞെടുക്കാന്‍ ഓരോ പൗരനും ഭരണഘടനപ്രകാരം സ്വാതന്ത്ര്യമുണ്ടെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. സ്വവര്‍ഗ വിവാഹം നിയമ വിധേയമാക്കണമെന്ന ഹര്‍ജി പരിഗണിക്കുമ്പോഴാണ് സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് ഈ പരാമര്‍ശം നടത്തിയത്. ഹര്‍ജിയില്‍ വാദം തുടരും. ഇഷ്ടമുള്ള പങ്കാളിയെ പ്രായപൂര്‍ത്തിയായ ഓരോ പൗരനും തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്ന് ഹാദിയ കേസിന്റെ വിധി പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നതാണെന്ന് ജസ്റ്റിസ് ഡി. വൈ. ചന്ദ്രചൂഡ് ഓര്‍മിപ്പിച്ചു. സ്വന്തം ലിംഗത്തിലോ എതിര്‍ ലിംഗത്തിലോ ഉള്‍പ്പെട്ട ആരെ വേണമെങ്കിലും പൗരന് പങ്കാളിയായി സ്വീകരിക്കാമെന്നും സുപ്രീം കോടതി നിരീക്ഷണം നടത്തി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here