14
Nov 2018
Wednesday
24 - Comming soon

കാറില്‍ സഞ്ചരിച്ച ഷാഹിദാ കമാലിനെ ആക്രമിച്ചു

shahida

പത്തനാപുരത്ത് വനിതാ കമ്മീഷന്‍ അംഗം ഷാഹിദ കമാലിനെതിരെ ആക്രമണം. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം തടഞ്ഞു നിര്‍ത്തി ആക്രമിക്കുകയായിരുന്നു.  ഹര്‍ത്താല്‍ ദിനത്തില്‍ കാറില്‍ യാത്ര ചെയ്തതിന്‍റെ പേരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് തന്നെ തടഞ്ഞു നിര്‍ത്തി കൈയേറ്റം ചെയ്തതെന്ന് ഷാഹിദ കമാല്‍ പറഞ്ഞു.  കന്യാസ്ത്രീയെ കിണറില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ പത്തനാപുരത്തെ മഠത്തിലേക്ക് പോകുകയായിരുന്നു ഷാഹിദ.   വണ്ടിയുടെ മുന്നിലെ ഗ്ലാസ് അടിച്ചു തകര്‍ക്കുകയും, അസഭ്യം പറയുകയും മര്‍ദ്ദിക്കുകയും മുടി പിടിച്ചു വലിക്കുകയും ചെയ്തെന്ന് ഷാഹിദാ കമാല്‍ പറഞ്ഞു. വിവരമറിഞ്ഞ് സ്ഥലത്ത് എത്തിയ പത്തനാപുരം പൊലീസാണ് പിന്നീട് ഷാഹിദാ കമാലിനെ ഇവിടെ നിന്നും കടത്തി വിട്ടത്.

Top