Advertisement

ആ കന്യാസ്ത്രീക്ക് എന്ത് ചെയ്യണം? നാണമുണ്ടോ ഇങ്ങനെ ചോദിക്കാന്‍;കന്യാസ്ത്രീകളുടെ സമരത്തെപറ്റിയുള്ള ചോദ്യത്തിന് മോഹന്‍ലാലിന്റെ പ്രതികരണം

September 15, 2018
Google News 1 minute Read
mohanlal
 ‘ഇത്തരം നല്ല കാര്യങ്ങള്‍ ചെയ്യുന്നതിനിടയില്‍ നിങ്ങള്‍ക്ക് നാണമുണ്ടോ ഇങ്ങനെ ആവശ്യമില്ലാത്ത കാര്യങ്ങള്‍ ചോദിയ്ക്കാന്‍? ആ കന്യാസ്ത്രീക്ക് എന്ത് ചെയ്യണം’? കന്യാസ്ത്രീകളുടെ സമരത്തെപറ്റിയുള്ള ചോദ്യത്തിന് മോഹന്‍ലാലിന്റെ പ്രതികരണം ഇങ്ങനെ. വിശ്വ ശാന്തി ഫൗണ്ടേഷന്റെ പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി കൊച്ചി വെല്ലിംഗ്ടണ്‍ ഐലന്‍റിലെ കളക്ഷന്‍ സെന്‍ററില്‍ സാധനങ്ങളുമായി നേരിട്ടെത്തിയതായിരുന്നു താരം. കന്യാസ്ത്രീകളുടെ സമരത്തെ കുറിച്ചുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനാണ് താരം ക്ഷുഭിതനായി പ്രതികരിച്ചത്. സിനിമാ രംഗത്തുള്ള നിരവധി പേര്‍ കന്യാസ്ത്രീകള്‍ക്ക് പിന്തുണയുമായി രംഗത്ത് എത്തിയിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here