ഉത്തർപ്രദേശിൽ ഗോ വധം നടത്തിയവർക്കെതിരെ നടപടി കടുപ്പിക്കുമെന്ന് യോഗി ആദിത്യനാഥ്

ഉത്തർപ്രദേശിൽ ഗോ വധം നടത്തിയവർക്കെതിരെ നടപടി കടുപ്പിക്കാൻ നിർദേശം നൽകി മുഖ്യമന്ത്രി യോഗി ആദിത്യനാദ്. ബുലന്ദ്ഷഹറിൽ ഇന്‍സ്പെക്ടര്‍ സുബോധ് കുമാറിനെ സിംഗിനെ ഗോരക്ഷ ഗുണ്ടകൾ കൊലപെടുത്തിയ വിഷയത്തില്‍ അടിയന്തിര നടപടി കൈകൊളളുന്നതിനായി വിളിച്ചു ചേർത്ത യോഗത്തിലാണ് യോഗിയുടെ നിർദേശം. ഇതേ തുടർന്ന് ബുലന്ദ്ഷഹറിൽ രണ്ട് കുട്ടികള്‍ ഉൾപെടെ ആറു പേരെ അറസ്റ്റ് ചെയ്തു
ബുലന്ദ്ഷഹറിൽ ഇന്‍സ്പെക്ടര്‍ സുബോധ് കുമാർ സിംഗിനെ കൊലപെടുത്തിയ കേസിൽ മുഖ്യ പ്രതി നൽകിയ പരാതിയിന്മേലാണ് ഉത്തർ പ്രദേശ് പോലീസ് അടിയന്തര നടപടി കൈകൊള്ളുന്നത്. ഇതേ തുടർന്നു പതിനൊന്നും പന്ത്രണ്ടും വയസുള്ള രണ്ട് കുട്ടികള്‍ ഉൾപെടെ ആറു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവർക്കെതിരെ ഗോവധ കുറ്റമാണ് ചുമത്തിയിരിക്കുന്നത്. വി എച്ച് പി ബജ്റംഗ്ദൾ പ്രവർത്തകരുടെ നേതൃത്വത്തില്‍ ഗോവധം ആരോപിച്ച് കലാപമുണ്ടാക്കുകയും, കലാപത്തിൽ ഇൻസ്പെക്ടർ സുബോധ് കുമാർ കൊല്ലപെടുകയുമായിരുന്നു. സുബോധ് കുമാർ മുഹമദ് അഖ്ലാക്ക് കൊലപാതക കേസിലെ പ്രഥമിക അന്വേഷണ തലവനായിരുന്നു. എന്നാല്‍ സുബോധ് കുമാറിന്റെ കൊലപാതകത്തിൽ മുഴുവൻ പ്രതികളേയും പിടികൂടാതെയാണ് ഗോവധ കേസിൽ കർശന നടപടിയെടുക്കാൻ സർക്കാർ നിർദേശം നൽകിയത്. അതേ സമയം ബുലന്ദ്ശഹർ കൊലപാതകം ദൗർഭാഗ്യകരമെന്ന് ബി ജെ പി അദ്ധ്യക്ഷൻ അമിത് ഷാ പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here