Advertisement

റോബര്‍ട്ട് വദ്രയെ ഇന്ന് വീണ്ടും ചോദ്യം ചെയ്‌തേക്കും; പ്രതിഷേധത്തിനൊരുങ്ങി കോണ്‍ഗ്രസ്

February 7, 2019
Google News 1 minute Read
interrogation of robert vadra ended

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വദ്രയെ ഇന്ന് വീണ്ടും ചോദ്യം ചെയ്‌തേക്കും. വദ്രയെ ഇന്നലെ ആറ് മണിക്കൂര്‍ നേരം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തിരുന്നു. ഇന്നലെ ഉച്ചയ്ക്ക് മൂന്നരയോടെയാണ് പ്രിയങ്കയ്‌ക്കൊപ്പം വദ്ര എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫീസിലെത്തിയത്. വദ്രയെ ഓഫീസില്‍ ഇറക്കിയ ശേഷം പ്രിയങ്ക ഗാന്ധി എഐസിസി ആസ്ഥാനത്ത് എത്തി പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായി ചുമതലയേറ്റു.

ലണ്ടനില്‍ ബ്രയണ്‍സ്റ്റന്‍ സ്‌ക്വയറില്‍ വസ്തു വാങ്ങിയതുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസിലായിരുന്നു ചോദ്യം ചെയ്യല്‍. കേസില്‍ ഇടക്കാല ജാമ്യം അനുവദിച്ച കോടതി, ചോദ്യം ചെയ്യലിന് ഹാജരാകാന്‍ വദ്രയോട് നിര്‍ദേശിച്ചിരുന്നു.

Read More:കള്ളപ്പണ കേസ്; റോബര്‍ട്ട് വദ്രയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇന്ന് ചോദ്യം ചെയ്യും

വദ്രക്കെതിരെയുള്ള എന്‍ഫോഴ്‌സ്‌മെന്റ് നീക്കത്തിനെതിരെ പാര്‍ലമെന്റില്‍ ഇന്ന് കോണ്‍ഗ്രസ് പ്രതിഷേധം ഉയര്‍ത്തിയേക്കും. അന്വേഷണ ഏജന്‍സികളെ ബി ജെ പി ദുരുപയോഗം ചെയ്യുകയാണെന്ന് ഇന്നലെ കോണ്‍ഗ്രസ് ആരോപിച്ചിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here