Advertisement

വജ്രങ്ങൾക്കും രത്നങ്ങൾക്കും വില കുറയും

February 1, 2022
Google News 1 minute Read

വജ്രങ്ങളുടെയും രത്നങ്ങളുടെയും കസ്റ്റംസ് തീരുവ 5 ശതമാനമായി കുറയ്ക്കും. മെഥനോളിന്റെ കസ്റ്റംസ് തീരുവ കുറയ്ക്കും. എംഎസ്എംഇകളെ സഹായിക്കാൻ സ്റ്റീൽ സ്ക്രാപ്പിന്റെ കസ്റ്റംസ് ഡ്യൂട്ടി ഇളവ് ഒരു വർഷത്തേക്ക് നീട്ടി. മൂലധന വസ്തുക്കളുടെ കസ്റ്റംസ് തീരുവ ഒഴിവാക്കും, പ്രാരംഭ നിരക്ക് 7.5% ചുമത്തും അനുകരണ ആഭരണങ്ങളുടെ ഇറക്കുമതി നിരുത്സാഹപ്പെടുത്താൻ കസ്റ്റംസ് ഡ്യൂട്ടി ഉയർത്തിയതായി ധനമന്ത്രി പറഞ്ഞു.

രാജ്യത്തിന് സ്വന്തമായി ഡിജിറ്റൽ കറൻസി കൊണ്ടു വരുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ. 2022-23 സാമ്പത്തിക വർഷത്തിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഡിജിറ്റൽ കറൻസിയുടെ വിതരണം തുടങ്ങും. ബ്ലോക്ക് ചെയിൻ അടക്കമുള്ള സാങ്കേതിക വിദ്യങ്ങൾ ഉപയോഗിച്ചാവും ഡിജിറ്റൽ കറൻസി അവതരിപ്പിക്കുകയെന്നും ധനമന്ത്രി അറിയിച്ചു. ഡിജിറ്റൽ ആസ്തികളിൽ നിന്നുള്ള വരുമാനത്തിന് 30% നികുതി ചുമത്തി കേന്ദ്ര ബജറ്റ്. വിർച്വൽ ആസ്തിക്ക് ഒരു ശതമാനം ടി.ഡി.എസും ചുമത്തി.

ആദായനികുതിയിൽ മാറ്റമില്ല. നികുതി സ്ലാബുകൾ നിലവിലെ രീതിയിൽ തുടരും. ആദായനികുതി റിട്ടേണിന് പുതിയ സംവിധാനം പ്രഖ്യാപിച്ച് ധനമന്ത്രി നിർമല സീതാരാമൻ. ഐടി റിട്ടേണ് രണ്ട് വർഷത്തിനകം പുതുക്കി സമർപ്പിക്കാം എന്ന് ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി പ്രഖ്യാപിച്ചു. അധിക നികുതി മാറ്റങ്ങളോടെ ഇനി റിട്ടേണ് സമർപ്പിക്കാനാവും. അതേസമയം ഒന്നര മണിക്കൂർ നീണ്ട ബജറ്റ് അവതരണം ധനമന്ത്രി പൂർത്തിയാക്കി. ലോക്‌സഭ ഫെബ്രുവരി രണ്ടിലേക്ക് പിരിഞ്ഞു.

Story Highlights : sitharaman-concludes-her-budget-speech

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here