Advertisement

കിരീടത്തോടെ കളം വിടാൻ സാനിയ മിർസ; സാനിയ – ബൊപ്പണ്ണ സഖ്യം ഓസ്ട്രേലിയൻ ഓപ്പണിന്റെ ക്വാർട്ടറിൽ

January 23, 2023
Google News 3 minutes Read
Saniya Mirza and Rohan Bopanna

ഓസ്‌ട്രേലിയൻ ഓപ്പൺ മിക്സഡ് ഡബിൾസിൽ ക്വാർട്ടർ ഫൈനലിലേക്ക് യോഗ്യത നേടി സാനിയ മിർസ – രോഹൻ ബൊപ്പണ്ണ സഖ്യം. ജപ്പാന്റെ മകാടോ നിനോമിയ – ഉറുഗ്വേയുടെ ഏരിയൽ ബെഹർ സഖ്യത്തെ തകർത്താണ് ഇരുവരും ക്വാർട്ടറിലേക്ക് പ്രവേശിച്ചത്. ഇരുടീമുകളും കനത്ത പോരാട്ടവീര്യം കാഴ്ചവെച്ച മത്സരത്തിൽ 6-4, 7-6 എന്ന സ്കോറിലാണ് സാനിയ-ബൊപ്പണ്ണ സഖ്യത്തിന്റെ വിജയം. ക്വാർട്ടറിൽ ടൂർണമെന്റിലെ ടോപ് സീഡ് ടീമുകളെ പുറത്താക്കി അട്ടിമറികൾ നടത്തിയ ലാറ്റ്വിയയുടെ ജെലീന ഓസ്റ്റപെങ്കൊ – ഡേവിഡ് വേഗ ഹെർണാണ്ടസ് സഖ്യത്തെ
ഇന്ത്യൻ സഖ്യം നേരിടും. Sania Mirza – Rohan Bopanna duo advances to quarter

ഓസ്‌ട്രേലിയൻ ഓപ്പണിൽ വനിതാ ഡബിൾസിൽ കസാഖിസ്താൻ തരാം അന്ന ഡാനിലിയോടൊപ്പം സാനിയ പങ്കെടുത്തെങ്കിലും രണ്ടാം റൗണ്ടിൽ പുറത്തായി. ഓസ്‌ട്രേലിയൻ പങ്കാളി മാത്യു എബ്ദ്നൊപ്പം പുരുഷ ഡബിൾസിൽ പങ്കെടുത്ത രോഹൻ ബൊപ്പണ്ണക്ക് ആദ്യ റൗണ്ട് കടക്കാനും സാധിച്ചില്ല. ഇരുവരും ഇനി കിരീട പ്രതീക്ഷ പുലർത്തുന്നത് മിക്സഡ് ഡബിൾസിൽ മാത്രമാണ്. ശ്രീറാം ബാലാജിയും ജീവൻ നെടുംചെഴിയനും ചേർന്നുള്ള മറ്റൊരു ഇന്ത്യൻ സഖ്യം പുരുഷ ഡബിൾസിന്റെ രണ്ടാം റൗണ്ടിലും പുറത്തായി.

Read Also: ഓസ്‌ട്രേലിയൻ ഓപ്പണിൽ നിന്ന് നവോമി ഒസാക്ക പിന്മാറി

ഈ മാസം 14ന് പ്രൊഫഷണൽ കരിയറിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച സാനിയ മിർസയുടെ അവസാനത്തെ ഗ്രാൻഡ് സ്ലാം ടൂർണമെന്റാണ് ഓസ്‌ട്രേലിയൻ ഓപ്പൺ. ആറ് ഗ്രാൻഡ് സ്ലാം കിരീടങ്ങളാണ് സാനിയ തന്റെ കരിയറിൽ ഇതുവരെ നേടിയിട്ടുള്ളത്. അടുത്ത മാസം 19 ന് നടക്കാനിരിക്കുന്ന ദുബായ് ടെന്നീസ് ചാംപ്യൻഷിപ്പോടു കൂടി കരിയറിനോട് വിട പറയാനാണ് താരത്തിന്റെ തീരുമാനം.

Story Highlights: Sania Mirza – Rohan Bopanna duo advances to quarter

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here