Advertisement

‘നോട്ട് നിരോധനം റിസർവ് ബാങ്കിന്റെ തീരുമാനം, കാര്യങ്ങളെല്ലാം ബാങ്ക് വിശദീകരിച്ചിട്ടുണ്ട്’: വി മുരളീധരൻ

May 20, 2023
Google News 1 minute Read

2000 രൂപയുടെ നോട്ട് നിരോധിച്ചത് റിസർവ് ബാങ്കിന്റെ തീരുമാനമാണെന്ന് കേന്ദ്രസഹമന്ത്രി വി. മുരളീധരൻ. നോട്ട് നിരോധനം സ്വാഭാവിക നടപടിയാണ്. കാര്യങ്ങളെല്ലാം റിസർവ് ബാങ്ക് വിശദീകരിച്ചിട്ടുണ്ടെന്നും വി. മുരളീധരൻ പറഞ്ഞു.

അതിനിടെ സംസ്ഥാന സർക്കാരിനെ വിമർശിച്ച അദ്ദേഹം കഴിഞ്ഞ രണ്ടാഴ്ചത്തെ സംഭവങ്ങൾ മാത്രം മതി സർക്കാർ എന്തെന്ന് മനസിലാക്കാനെന്ന് പ്രതികരിച്ചു. സർവ്വകലാശാലയിലേക്ക് വ്യാജന്മാരെ അയക്കാൻ പഠിപ്പിക്കുന്ന സർക്കാറിന്റെ അബദ്ധങ്ങളുടെ രണ്ടാം വാർഷികമാണിതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം കോൺഗ്രസിൻ്റെ കഴിവ് കേട് മൂലമാണ് പിണറായി വിജയൻ വീണ്ടും കേരളത്തിൽ അധികാരത്തിലെത്തിയതെന്ന് അനിൽ ആന്റണി പറഞ്ഞു. രണ്ടാം പിണറായി വിജയൻ സർക്കാരിൻ്റെ രണ്ടാം വാർഷിക ദിനം കരിദിനമായി ആചരിച്ച് ബിജെപി നടത്തിയ സമരത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പിണറായുടെ ആദ്യം ഭരണം തന്നെ വലിയ ദുരിതമായിരുന്നു ജനങ്ങൾക്ക് നൽകിയത്. പിന്നീട്, കോൺഗ്രസിൻ്റെ കഴിവ് കേട് മൂലം മരണ്ടാമതും ഭരണം വന്നു. ഒന്നാം ടേമിനേക്കാൾ ദുരിതമായി തീർന്നു രണ്ടാം ടേം. എല്ലായിടത്തും അഴിമതി. തൊഴിലില്ലായ്മ രൂക്ഷം. വളർച്ച നിരക്ക് കീഴോട്ട് നീങ്ങിയെന്നും അദ്ദേഹം വ്യക്തമാക്കി.

Read Also: 2000 രൂപയുടെ നോട്ട് നിരോധിച്ചത് ആശങ്കയുണ്ടാക്കുന്ന തീരുമാനം, സമ്പദ് വ്യവസ്ഥയുടെ വിശ്വാസ്യത തകർക്കും; മന്ത്രി കെ.എൻ ബാലഗോപാൽ

Story Highlights: V Muraleedharan about demonetisation

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here