Advertisement

മലയോര ഹൈവേ ഒരു കേന്ദ്ര പദ്ധതിയാണോ ?

March 27, 2024
Google News 2 minutes Read

സമൂഹമാധ്യമങ്ങളിൽ കേന്ദ്ര -കേരള പദ്ധതികളെക്കുറിച്ചുള്ള തർക്കങ്ങൾ പതിവാണ്. സാധാരണ ഇങ്ങനെയുള്ള തർക്കങ്ങൾ കേരളത്തിലെ സിപിഎം, കോൺഗ്രസ്, ബിജെപി പ്രവർത്തകരിൽ ഒതുങ്ങാറുണ്ട്. എന്നാൽ മലയോര ഹൈവേയുടെ കാര്യത്തിൽ സംഭവിച്ചത് മറ്റൊന്നാണ്. “കാസർഗോഡ് നന്ദാരപ്പടവ് മുതൽ തിരുവനന്തപുരം പാറശ്ശാല വരെ 1251 കിലോമീറ്റർ ദൂരത്തിൽ 3500 കോടി രൂപ ചെലവഴിച്ച് യാഥാർത്ഥ്യമാകുന്ന മലയോര ഹൈവേ” എന്ന കുറിപ്പോടെ മാർച്ച് 25ന് മന്ത്രി മുഹമ്മദ് റിയാസ് സമൂഹമാധ്യമങ്ങളിൽ വീഡിയോ പോസ്റ്റ് ചെയ്ത്. ഇത് ഇടതുപക്ഷ ഹാൻഡിലുകൾ ഏറ്റെടുത്തു.

എന്നാൽ മാർച്ച് 26ന് “സിപിഎം ബിജെപി പദ്ധതികളെ പ്രമോട്ട് ചെയ്യാൻ തുടങ്ങി” എന്ന കുറിപ്പോടെ കേരളത്തിലെ മലയോര ഹൈവേയെക്കുറിച്ച് ശ്രീജിത് പണിക്കർ എക്സിൽ പോസ്റ്റ് ചെയ്തത് വലിയ തോതിലാണ് ബിജെപി അക്കൗണ്ടുകൾ ഷെയർ ചെയ്തത്. വ്യാജവും തെറ്റിദ്ധാരണ പടർത്തുന്നതുമായ വിവരങ്ങൾ നിരന്തരം പോസ്റ്റ് ചെയ്യുന്നതിന് തുറന്നുകാട്ടപ്പെട്ടിട്ടുള്ള ഋഷി ബാഗ്രി മലയോര ഹൈവേയെക്കുറിച്ച് എക്സിൽ പോസ്റ്റ് ചെയ്തത് കണ്ടതും ഷെയർ ചെയ്തതും ആയിരങ്ങളാണ്.

മലയോര ഹൈവേ കേന്ദ്ര പദ്ധതിയാണോ?

കാസർഗോഡ് നന്ദാരപ്പടവ് മുതൽ തിരുവനന്തപുരം പാറശ്ശാല വരെയുള്ള 1251 കിലോമീറ്റർ മലയോര ഹൈവേ 2017-18ൽ എൽഡിഎഫ് സർക്കാർ ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതിയാണ്. ഇതിനായി കിഫ്ബിയിൽ നിന്നും 3500 കോടി രൂപ അനുവദിക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള കേരള റോഡ് ഫണ്ട് ബോർഡാണ് കിഫ്ബിയുടെ സഹായത്തോടെ മലയോര ഹൈവേ നിർമ്മിക്കുന്നത്. 13 ജില്ലകളിലൂടെ കടന്നുപോകുന്ന ഹൈവേയുടെ 149 കിലോമീറ്റർ റോഡിൻ്റെ പണി പൂർത്തിയായി.296 കിലോമീറ്ററിൽ നിർമ്മാണം അതിവേഗം നടക്കുന്നു. 488 കിലോമീറ്റർ പാതയുടെ ടെൻഡറിങ് നടപടികളും പുരോഗമിക്കുകയാണ്. പദ്ധതി പ്രഖ്യാപിച്ചതും നിർമ്മാണം പുരോഗമിക്കുന്നുതുമെല്ലാം ദേശീയ മാധ്യമങ്ങളും വളരെ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചിരുന്നു. ഇതിലെല്ലാം തന്നെ മലയോര ഹൈവേ പൂർണ്ണമായും സംസ്ഥാന പദ്ധതിയാണെന്നാണ് നൽകിയിട്ടുള്ളത്.

Read Also: ഇത് ചന്ദ്രയാന്റെ ദൃശ്യങ്ങളല്ല; പ്രചരിക്കുന്നത് വ്യാജം [ 24 Fact Check]

മലയോര ഹൈവേയുമായി ബന്ധപ്പെട്ട് നിയമസഭയിൽ എംഎൽഎമാരായ വിഎസ് ശിവകുമാർ, കെസി ജോസഫ്, വിഡി സതീശൻ, ഐസി ബാലകൃഷ്ണൻ എന്നിവരുടെ നക്ഷത്രചിഹ്നമിട്ട ചോദ്യവും അതിന് 2018ലെ പൊതുമരാമത്ത് മന്ത്രി ജി സുധാകരൻ നൽകിയ മറുപടിയും ചുവടെ കാണാം.

പദ്ധതിക്ക് ഭരണാനുമതി നൽകിക്കൊണ്ട് 2017ൽ പുറത്തിറങ്ങിയ ഉത്തരവ് ഇവിടെ കാണാം.

മലയോര ഹൈവേ പദ്ധതിക്കായി കേന്ദ്രസർക്കാർ ധനസഹായം നൽകിയിട്ടില്ല. സർക്കാർ ഉത്തരവുകളുടെയും വാർത്തകളുടെയും സഹായത്തോടെ മലയോര ഹൈവേ പൂർണ്ണമായും കേരള സർക്കാർ കിഫ്ബിയുടെ സഹായത്തോടെ നടപ്പാക്കുന്നതാണെന്ന് വ്യക്തം.

Story Highlights : Kerala’s 1251-km hill highway project will traverse through hill-ranges connecting 13 districts.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here