നാലു പതിറ്റാണ്ടുകളുടെ വിജയഗാഥ പറഞ്ഞ് മൈക്രോസോഫ്റ്റ്

മൈക്രോ സോഫ്റ്റ് എന്ന് കേൾക്കാതെ നിലവിൽ ഒരു ശരാശരി മനുഷ്യന് ജീവിക്കാനാവില്ല. നേരിട്ടോ അല്ലാതെയോ മനുഷ്യരെ , പ്രത്യേകിച്ചു നഗരജീവിതത്തെ അത്രയേറെ സ്വാധീനിച്ച ഒരു ബ്രാൻഡ് ആണ് മൈക്രോ സോഫ്റ്റ്. ലോകത്തിലെ ഏറ്റവും മികച്ച വിവരസാങ്കേതികവിദ്യാകമ്പനികളിൽ ഒന്നായ മൈക്രോസോഫ്റ്റിന്റെ 41 ആം ജന്മദിനമാണ് ഇന്ന് . ജീവിതത്തിന്റെ ഏതെങ്കിലും ഒരുഘട്ടത്തില്‍ മൈക്രോസോഫ്റ്റിന്റെ സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കാത്തവര്‍ ചുരുക്കമായിരിക്കും. ആൻഡ്രോയിടുമായി താരതമ്യം ചെയ്‌താൽ ഫ്ലെക്സിബിലിട്ടി കുറവാണെങ്കിലും, ടെക്ക് ലോകത്ത് മൈക്രോസോഫ്റ്റിന് തുല്യം മൈക്രോസോഫ്റ്റ് മാത്രം !!
വിന്‍ഡോസ് ഒ.എസ്, മൈക്രോസോഫ്റ്റ് ഓഫീസ് എന്നിവ ഏവര്‍ക്കും സുപരിചിതമാണ്. ഓപ്പറേറ്റിങ് സിസ്റ്റം, ആപ്ലിക്കേഷൻ പ്രോഗ്രാമുകൾ, സുരക്ഷാ പ്രോഗ്രാമുകൾ, ഡാറ്റാബേസ്, കമ്പ്യൂട്ടർ കളികൾ, വിനോദ സോഫ്റ്റ്‌വെയറുകൾ, ഹാർഡ്‌വെയറുകൾ തുടങ്ങി കമ്പ്യൂട്ടർ വിപണിയുമായി ബന്ധപ്പെടുന്ന മിക്ക കാര്യങ്ങളിലും തങ്ങളുടെതായ മുദ്ര പതിപ്പിച്ച സ്ഥാപനമാണ് അമേരിക്കയിലെ റെഡ്മണ്ട് ആസ്ഥാനമായി പ്രവർത്തിക്കുന്ന മൈക്രോസോഫ്റ്റ്.
1975 ഏപ്രിൽ 4 ന് ഉറ്റസുഹൃത്തുക്കളായ ബില്‍ ഗേറ്റ്‌സും, പോള്‍ അലനും ചേര്‍ന്നാണ് മൈക്രോസോഫ്റ്റ് സ്ഥാപിച്ചത്. എംഎസ് ഡോസ് ഒഎസ് പുറത്തിറക്കിയതിലൂടെയാണ് മൈക്രോസോഫ്റ്റ് ടെക്ക് ലോകത്ത് തനതായ ഇടം സ്വന്തമാക്കിയത്. മൈക്രോസോഫ്ട് ഓഫീസ് ആണ് മൈക്രോസോഫ്റ്റ് എന്ന കമ്പനിയെ ജനങ്ങൾക്കിടയിൽ പ്രിയപ്പെട്ടതാക്കിയത്. ഏറ്റവും പ്രശസ്തമായ ഉൽപ്പന്നം എന്ന രീതിയിലും കമ്പനിക്ക് കൂടുതൽ വരുമാനം നേടിത്തരുന്ന ആപ്ലിക്കേഷൻ സോഫ്റ്റ്വെയർ എന്ന രീതിയിലും മൈക്രോസോഫ്റ്റിന്റെ പണം വാരി ഉല്‍പന്നമാണ് മൈക്രോസോഫ്ട് ഓഫീസ്. ഇതിൽ പ്രധാനമായും മൈക്രോസോഫ്റ്റ് വേർഡ്, മൈക്രോസോഫ്റ്റ് പവർപോയിന്റ്, മൈക്രോസോഫ്റ്റ് എക്സൽ, മൈക്രോസോഫ്റ്റ് ആക്സസ് എന്നിവയാണു ഉള്ളത്. മൈക്രോസോഫ്ട് ഓഫീസ് പാക്കേജിലെ അച്ചടിശാലയാണ് വേഡ്. ഇതുപയോഗിച്ച് ,ലേഖനം, നോട്ടീസ്, പരസ്യം, ഫോറങ്ങള്‍, പ്രോജക്ട് റിപ്പോര്‍ട്ടുകള്‍, സര്‍ട്ടിഫിക്കറ്റ്, വിസിറ്റിങ് കാര്‍ഡ്, വാഹക്ഷണക്കത്ത്,ഡയറി, വെബ് പേജുകള്‍– എന്തിന് ഒരു കത്തിന്‍റെ കവര്‍ വരെ മനോഹരമായി രൂപകല്പന ചെയ്ത് പ്രിന്‍റ് ചെയ്യാനായി വേഡ് ഉപയോഗിക്കാം. ലോകവ്യാപകമായി 1.2 ബില്യൺ ആളുകളാണ് മൈക്രോസോഫ്റ്റ് ഓഫീസ് ഉപയോഗിക്കുന്നത്.
ഗ്രാഫിക്കല്‍ യൂസര്‍ ഇന്റര്‍ഫെയ്‌സുമായി എത്തിയ വിന്‍ഡോസ് ഒ.എസ് കമ്പ്യൂട്ടര്‍ ഒ.എസ് വിപണിയിലെ അക്കാലത്തെ അത്ഭുതമായിരുന്നു. ബാക്കി ഓഎസുകളിൽ ഗൂഗിളിന്റെ പ്ലേ സ്റ്റോർ വഴി അപ്ലിക്കേഷണുകൾ ഡൗൺലോഡ് ചെയ്യുമ്പോൾ വിൻഡോസ് ഉപഭോക്താക്കൾ മൈക്രോസോഫ്റ്റ് സ്റ്റോറിലൂടെയാണ് ഇത് ചെയുന്നത്. മാത്രമല്ല എക്സ്ബോക്സ്, മിക്സ് റേഡിയോ ഇതെല്ലം മൈക്രോസോഫ്റ്റ് ഉപഭോക്താക്കൾക്ക് മാത്രം ലഭിക്കുന്ന ആപ്പ്ളിക്കെഷനുകൾ ആണ്. ആൻഡ്രോയിട് ഫോണുകളിൽ ഏതിൽ നിന്നും ഡൗണ്‍ലോഡിങ്ങ് അനുവധിക്കിമ്പോള്‍ സുരക്ഷാപ്രശ്‌നം കണക്കിലെടുത്ത് തങ്ങളുടെ സ്റ്റോറില്‍ നിന്നു മാത്രമേ വിന്‍ഡോസ് ഡൗണ്‍ലോഡിങ്ങ് അനുവദിക്കുകയുള്ളു. ഇതൊരു പോരായ്മയായ് ഉപഭോക്താക്കള്‍ ചൂണ്ടിക്കാണിക്കുമ്പോഴും തങ്ങളുടെ നിലപാടില്‍ ഉറച്ചു നില്‍ക്കികയാണ് കമ്പനി. അതു കൊണ്ട് തന്നെ ആന്‍ഡ്രോയിഡ് ഫൊണുകളിലും മറ്റും ഉണ്ടാവുന്ന നിരന്തരമായ വയറസ് അറ്റാക്കുകള്‍ വിന്‍ഡോസ് ഉപഭോക്താക്കളെ അലട്ടുന്നില്ല. ഇന്ന് ലോകത്തെ 90 ശതമാനം കമ്പ്യൂട്ടറുകളുടെ പ്രവര്‍ത്തിക്കുന്നത് വിന്‍ഡോസ് ഒ.എസിലാണ്. വിൻഡോസ് 1.0 ൽ തുടങ്ങിയ സോഫ്റ്റ്‌വെയർ നിരവധി അപ്ടേഷണുകൾ വരുത്തി ഇപ്പോൾ എത്തി നിൽക്കുന്നത് വിൻഡോസ് 10 ൽ.
ഉപഭോക്താക്കളുടെ അവിശ്യങ്ങൾ പരിഗണിച്ചുള്ള മാറ്റങ്ങളും, കാലാനുസൃതമായ അപ്‌ഡേഷണുകളും മൈക്രോസോഫ്റ്റ് എന്ന കമ്പനിയെ ടെക്കികൾക്ക് ഏറെ പ്രിയപ്പെട്ടതാക്കുന്നു.