ജിഷാ കൊലക്കേസില്‍ നിര്‍ണ്ണായക വഴിത്തിരിവ്

ജിഷയുടെ കൊലയാളി എന്ന് സംശയിക്കുന്ന യുവാവിന്റെ വീഡിയോ ദൃശ്യങ്ങള്‍ ലഭിച്ചു. മൊഴിയില്‍ പറഞ്ഞിരുന്ന മഞ്ഞ ഷര്‍ട്ടുകാരന്‍ എന്ന് സംശയിക്കുന്ന ആളിന്റെ വീഡിയോ ദൃശ്യങ്ങളാണ് ലഭിച്ചത്.ദൃശ്യത്തില്‍ ജിഷയും ഉണ്ട്. ഉച്ചയോടെ ഇവര്‍ രണ്ട് പേരും ജിഷയുടെ വീട്ടിലേക്ക് പോകുന്ന ദൃശ്യങ്ങളാണ് ലഭിച്ചത്. ജിഷയുടെ വീടിന് സമീപത്തെ വളം വില്‍പ്പന കേന്ദ്രത്തിലെ സിസിടിവി യിലാണ് ദൃശ്യങ്ങള്‍ പതിഞ്ഞത്. കൊല്ലപ്പെടുന്നതിന്റെ അന്ന് രാവിലെ ജിഷ കോതമംഗലത്തേയ്ക്ക് പോയതായി വിവരം ലഭിച്ചിരുന്നു. അവിടുത്തെ വീഡിയോ ദൃശ്യങ്ങള്‍ കൂടി പരിശോധിക്കാനുള്ള ശ്രമത്തിലാണ് പോലീസ്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here