കസ്റ്റഡിമരണം. ഡിജിപിയ്ക്ക് മനുഷ്യാവകാശ കമ്മീഷന്‍ കത്തയച്ചു

man died in custody

തലശ്ശേരി പോലീസ് സ്റ്റേഷനില്‍ കസ്റ്റഡിയില്‍ പ്രതി മരണമടഞ്ഞ സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ ഡിജിപിയ്ക്ക് നോട്ടീസ് അയച്ചു.

തലശ്ശേരിയില്‍ പോലീസ് കസ്റ്റഡിയില്‍ കഴിഞ്ഞ ദിവസമാണ് പ്രതി മരിച്ചത്. സേലം സ്വദേശി കാളിമുത്തുവാണ് മരിച്ചത്. മോഷണക്കുറ്റം ആരോപിച്ച് നാട്ടുകാര്‍ ചേര്‍ന്ന് പിടകൂടി  പോലീസില്‍ ഏല്‍പിച്ചതായിരുന്നു കാളിമുത്തുവിനെ. സ്റ്റേഷനില്‍ എത്തും മുമ്പ് മര്‍ദ്ദനം ഏറ്റിരുന്നതായി പോലീസ് പറയുന്നു. സെല്ലില്‍ അനക്കം ഇല്ലാതെ കിടന്നതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു

man died in custody

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top