പോത്തേട്ടന്റെ പുതിയ നായിക നിമിഷ മുംബൈക്കാരി

തൊണ്ടി മുതലും ദൃക്സാക്ഷിയുമെന്ന ചിത്രത്തിലെ നിഷ്കളങ്കയായ ആ പുഞ്ചിരിയുടെ ഉടമ മുംബൈ മലയാളിയായ നിമിഷ സജയനാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം. അത്രയ്ക്ക് മലയാളികൾക്ക് ഇഷ്ടപ്പെട്ടു കഴിഞ്ഞു നിമിഷയുടെ നിഷ്കളങ്കമായി ചിരി.
ഫഹദ് ഫാസിലിനെയും സുരാജ് വെഞ്ഞാറമൂടിനെയും കേന്ദ്ര കഥാപാത്രമാക്കി ദിലീഷ് പോത്തനൊരുക്കുന്ന ചിത്രത്തിലെ ഏക പുതുമുഖമാണ് നിമിഷ. ചിത്രത്തിനായുള്ള ഓഡീഷനിൽ പങ്കെടുത്താണ് നിമിഷ അവസരം നേടിയത്.
ശ്രീജയെന്നാണ് ചിത്രത്തിൽ നിമിഷയുടെ കഥാപാത്രത്തിന്റെ പേര്. ബി അജിത്കുമാർ സംവിധാനം ചെയ്യുന്ന ഷെയ്ൻ നിഗം ചിത്രത്തിലും നിമഷയുണ്ട്. പ്രേമത്തിലെ മേരിയ്ക്ക് ശേഷം ഒരു പാട്ടിലൂടെ മലയാളികളുടെ മനം കവരുകയാണ് നിമിഷ. അതും നിഷ്കളങ്കമായ ആ പുഞ്ചിരിയിലൂടെ…
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here