ഐഎസിനെ നേരിടാൻ ഫിലിപ്പീൻസിന് ഇന്ത്യയുടെ സാമ്പത്തീക സഹായം

India helps philpines to fight ISIS

അന്താരാഷ്ട്ര ഭീകരസംഘടനയായ ഐഎസിനെതിരായുള്ള പോരാട്ടത്തിൽ ഫിലിപ്പീൻസിന് ഇന്ത്യയുടെ 3.2 കോടി രൂപയുടെ (2.5 കോടി ഫിലിപ്പീൻ പെസോ) സഹായം. ഭീകരവാദികളുടെ വലിയ സാന്നിധ്യമുള്ള മിഡാനാവോ പ്രവിശ്യയിലെ മരാവി എന്ന നഗരത്തിൽ ഐഎസ് മൂലമുണ്ടായ ദുരിതങ്ങളെ നേരിടുന്നതിനാണ് ഇന്ത്യ സാമ്പത്തിക സഹായം നൽകുന്നത്.

കഴിഞ്ഞ ഏഴ് ആഴ്ചകളായി ഫിലിപ്പീൻസ് സൈന്യവും ഐഎസ് അനുകൂല ഭീകര സംഘടനകളും തമ്മിൽ കടുത്ത ഏറ്റുമുട്ടൽ നടന്നുവരികയാണ്. 90 സൈനികരും 380 തീവ്രവാദികളും നിരവധി സാധാരണക്കാരും കൊല്ലപ്പെട്ടു. നിരവധി പേരെ തീവ്രവാദികൾ തടവുകാരാക്കിരിക്കുകയാണ്. ഇപ്പോഴും ഇവിടെ ഏറ്റുമുട്ടൽ തുടരുകയാണ്.

India helps philpines to fight ISIS

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top