കെഎസ്ആർടിസിയ്ക്ക് 130 കോടി രൂപ ലോൺ എടുക്കാൻ അനുമതി

KSRTC (1) ksrtc launches new investigation team ksrtc bus accident KSRTC wont stop at lonely places

കെഎസ്ആർടിസിയ്ക്ക് ലോൺ എടുക്കാൻ ഹൈക്കോടതിയുടെ അനുമതി. പത്തനംതിട്ട ജില്ലാ സഹകരണ ബാങ്കിൽ നിന്ന് 130 കോടി ലോൺ അനുവദിക്കുന്നത് തടയണമെന്ന ഹർജി കോടതി തള്ളി. ലോണിന് സർക്കാർ ഗ്യാരണ്ടി നൽകണം. പണം തിരിച്ചടച്ചില്ലെങ്കിൽ സർക്കാർ അടയ്ക്കണമെന്നും കോടതി നിർദേശിച്ചു.

കെഎസ്ആർടിസി പൊതു സ്ഥാപനമാണ് നഷ്ടത്തിലാണോ ലാഭത്തിലാണോ എന്ന് കണക്കിലെടുക്കാതെയാണ് സർക്കാർ ലോണെടുക്കുന്നത്. എന്നാൽ അനാവശ്യ കാര്യങ്ങളിൽ ഇടപെടുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. കെഎസ്ആർടിസി നഷ്ടത്തിലായതിനാൽ വായ്പ തിരിച്ചടക്കില്ലന്ന് ചൂണ്ടിക്കാട്ടി സഹകരണ മേഖലയിലെ കോൺഗ്രസ് യൂണിയൻ നേതാവാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top