ഉത്തര്‍ പ്രദേശില്‍ ബ്ലൂ വെയില്‍ ഗെയിം നിരോധിച്ചു

cm sends letter to pm regarding blue whale game

ബ്ലൂ വെയിൽ ഗെയിം ഉത്തർപ്രദേശ് സർക്കാർ നിരോധിച്ചു. യുപി പോലീസ് തലവൻ സുല്‍ഖന്‍ സിങ് ആണ് ഇക്കാര്യം അറിയിച്ചത്.  ഫേസ്ബുക്ക്, ഗുഗിള്‍, യാഹൂ, മൈക്രോസോഫ്റ്റ് തുടങ്ങിയവര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ഇതുസംബന്ധിച്ച കത്തയച്ചതായും അദ്ദേഹം അറിയിച്ചു.

ഗെയിം പ്രോത്സാഹിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും. കുട്ടികളെ ഗെയിമില്‍ നിന്നും പിന്തിരിപ്പിക്കാനും മാതാപിതാക്കള്‍ക്ക് ഇതുസംബന്ധിച്ച നിര്‍ദ്ദേശം നല്‍കാനും നിര്‍ദേശമുണ്ട്.

കുട്ടികള്‍ക്ക് പ്രത്യേക ബോധവത്കരണ ക്ലാസെടുക്കാനും പോലീസ് മേധാവികള്‍ക്ക് നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ട്. ജില്ലാ പോലീസ് മേധാവികളോട് അതത് ജില്ലകളിലെ സ്കൂളുകളെ ബന്ധപ്പെടാന്‍ നിര്‍ദ്ദേശിച്ചു. പ്രിന്‍സിപ്പല്‍മാരെയും അധ്യാപകരെയും ഗെയിമിന്റെ ദൂഷ്യവശങ്ങളെക്കുറിച്ച്‌ മനസിലാക്കിക്കുകയും ഗെയിം നിരോധിച്ചതിനെക്കുറിച്ച്‌ ബോധവത്കരിക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top