ഇന്ന് അറഫാ സംഗമം

വിശുദ്ധ ഹജ്ജ് കര്മ്മത്തിന് തുടക്കമായി. തീര്‍ത്ഥാടകര്‍ മിനായിലെ കൂടാരത്തില്‍ എത്തിയതോടെയാണ് ഹജ്ജ് കര്മ്മത്തിന് തുടക്കമായത്. ഇന്നാണ് അറഫാ സംഗമം. 20ലക്ഷം പേരാണ് ഇത്തവണ അറഫാ സംഗമത്തില്‍ പങ്കെടുക്കുന്നത്. ഹജ്ജിന് എത്തിയ എല്ലാവരും ഓരേ സമയം പങ്കെടുക്കുന്ന കര്മ്മമാണിത്. അറഫാ സംഗമത്തിന് ശേഷം മുസ്ദലിഫയില്‍ കഴിഞ്ഞ് പിറ്റേന്ന് മിനായില്‍ തിരിച്ചെത്തുന്ന ഹാജിമാര്‍ ജംറയില്‍ കല്ലേറ് കര്‍മ്മം നിര്‍വഹിക്കും. ഇന്നലെ സന്ധ്യയോടെത്തന്നെ ഹജ്ജിന്റെ ലളിതവസ്ത്രമണിഞ്ഞ്, ലബ്ബൈക്ക ചൊല്ലി, കർമ്മഭൂമിയായ മിനാ ലക്ഷ്യമാക്കി തീര്‍ഥാടകര്‍ പ്രയാണം തുടങ്ങിയിരുന്നു.
ഇത്തവണ കഴിഞ്ഞ വർഷത്തെക്കാൾ നാലു ലക്ഷത്തിലേറെ വിദേശ ഹാജിമാർ അധികമുണ്ട് എന്ന് സൗദി പാസ്പോർട്ട് വിഭാഗം മേധാവി വ്യക്തമാക്കിയിരുന്നു. 17,47,440 വിദേശ തീര്‍ഥാടകരാണ് ഇത്തവണ ഹജ്ജ് കര്‍മത്തിനായി എത്തിയിരിക്കുന്നത്. ഇന്ത്യയില്‍നിന്നും 1.70ലക്ഷം തീര്‍ഥാടകരാണ് ഇത്തവണ ഹജ്ജ് കര്‍മത്തിനായി എത്തിയത്. ഇന്ത്യൻ ഹജ്ജ് സൗഹൃദസംഘത്തിൽ കേന്ദ്ര വിദേശകാര്യ സഹമന്ത്രി എം.ജെ. അക്ബറും ബി.ജെ.പി വക്താവ് സയ്യിദ് മുസഫർ ഇസ്ലാമും എത്തിയിട്ടുണ്ട്. ഇരുപതിനായിരത്തിലധികം മലയാളികളും ഇത്തവണ ഹജ്ജ് നിര്‍വഹിക്കുന്നുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here