Advertisement

ഗൗരി ലങ്കേഷ് വധം; പ്രത്യേക അന്വേഷണ സംഘത്തെ വിപുലീകരിച്ചു

September 9, 2017
Google News 0 minutes Read

മുതിർന്ന മാധ്യമപ്രവർത്തക ഗൗരി ലങ്കേഷ് വധക്കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘത്തെ കർണാടക സർക്കാർ വിപുലീകരിച്ചു. രണ്ട് ഇൻസ്‌പെക്ടർമാരടക്കം 44 പേരെ പുതിയതായി സംഘത്തിൽ ഉൾപ്പെടുത്തി. 65 അംഗ സംഘമാണ് ഇനി കേസ് അന്വേഷിക്കുക. 21 അംഗ അന്വേഷണ സംഘത്തെയാണ് സർക്കാർ ആദ്യം നിയോഗിച്ചിരുന്നത്.

അന്വേഷണം തുടങ്ങി ദിവസങ്ങൾ പിന്നിട്ടിട്ടും തെളിവുകൾ ലഭിക്കാത്ത സാഹചര്യത്തിലാണ് നടപടി. ഇതുവരെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചതല്ലാതെ മറ്റൊന്നും കണ്ടെത്താൻ അന്വേഷണ സംഘത്തിനായിട്ടില്ല.

അതേസമയം, ഗൗരി ലങ്കേഷിന്റെ കൊലയാളിയെ കുറിച്ച് വിവരം നൽക്കുന്നവർക്ക് സർക്കാർ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്. പത്ത് ലക്ഷം രൂപയാണ് പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here