Advertisement

ഓഖി; കണക്ക് തിരുത്തി സര്‍ക്കാര്‍; കാണാതായത് 397പേര്‍

December 8, 2017
Google News 0 minutes Read
okhi okhi compensation amount should be distributed soon says kerala cm to collectors coast guard sets off to kollam with 3 dead fishermen Ockhi disaster central team to visit kerala today

ഓഖി ചുഴലിക്കാറ്റില്‍പ്പെട്ട് കടലില്‍ കാണാതായ മത്സ്യതൊഴിലാളികളുടെ എണ്ണം 397പേരെന്ന് സര്‍ക്കാറിന്റെ പുതിയ കണക്ക്. 301പേര്‍ വലിയ വള്ളങ്ങളിലും 96പേര്‍ ചെറു വള്ളങ്ങളിലും കടലില്‍ പോയവരാണെന്നാണ് കണക്കുകള്‍ പറയുന്നത്. പൊലീസ് സ്റ്റേഷനുകള്‍ മുഖേനയും കടലോര ഗ്രാമങ്ങളില്‍ നേരിട്ടെത്തിയും റവന്യൂ വകുപ്പ് ശേഖരിച്ച പുതിയ കണക്കാണിത്. എന്നാല്‍ 259പേര്‍ തിരിച്ച് വരാനുണ്ടെന്നാണ് ലത്തീന്‍ അതിരൂപതയുടെ കണക്ക്.

ചുഴലിക്കാറ്റിനെ തുടര്‍ന്ന് സ്വീകരിക്കേണ്ട നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ ഇന്ന് മൂന്നിനു സെക്രട്ടറിയേറ്റില്‍ യോഗം ചേരുന്നുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here