മുത്തലാഖ് ബില്ലിനെതിരെ പ്രതിഷേധവുമായി മുസ്‌ലീം സ്ത്രീകളും രംഗത്ത്

ലോക്‌സഭയില്‍ അനുമതി ലഭിച്ച മുത്തലാഖ് ബില്ലിനെതിരെ പ്രതിഷേധവുമായി മുസ്‌ലീം സ്ത്രീകളും രംഗത്ത്. മഹാരാഷ്ട്രയിലാണ് മുസ്‌ലീം സ്ത്രീകള്‍ മുത്തലാഖ് ബില്ലിനെതിരെ പ്രതിഷേധം നടത്തിയത്. പൂനെയില്‍ നൂറുകണക്കിന് സ്ത്രീകള്‍ പ്ലക്കാര്‍ഡുകളുമേന്തി പരസ്യമായി പ്രകടനം നടത്തി. മതത്തിന്റെ നിയമങ്ങളില്‍ മാറ്റം വരുത്തുന്നത് അംഗീകരിക്കില്ലെന്നായിരുന്നു പ്രതിഷേധം നടത്തിയ മുസ്‌ലീം സ്ത്രീകളുടെ വാദം. മുത്തലാഖ് ചൊല്ലി ഭാര്യയെ ഉപേക്ഷിക്കുന്നതിനെതിരെയാണ് മുത്തലാഖ് ബില്‍ മോദി സര്‍ക്കാര്‍ മുന്നോട്ട് വെച്ചത്. മുത്തലാഖ് ചൊല്ലി ഭാര്യയെ ഉപേക്ഷിക്കുന്നത് ക്രിമിനല്‍ കുറ്റമാണെന്ന് ബില്ലില്‍ പരാമര്‍ശിച്ചിരുന്നു. മുസ്‌ലീം സ്ത്രീകള്‍ സുരക്ഷിതരാകണമെന്ന ലക്ഷ്യത്തോടെയാണ് മുത്തലാഖ് ബില്‍ കൊണ്ടുവരുന്നതെന്ന് സര്‍ക്കാര്‍ പറഞ്ഞിരുന്നു. ലോക്‌സഭയില്‍ ബില്‍ പാസാക്കിയെങ്കിലും രാജ്യസഭയില്‍ ബില്ലിനെ പ്രതിപക്ഷം എതിര്‍ത്തിരുന്നു.
We demand no changes should be made to Muslim Personal Law. Humare Allah ne jo humare liye kanoon banaya hai woh humare liye bahut sahi hai. Ek time par teen talaq hai hi nahi, yeh logon ne galatfemi phelayi hai: Muslim woman protesting against #TripleTalaqBill in Pune pic.twitter.com/lE9IYlzjL9
— ANI (@ANI) March 10, 2018
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here