സ്റ്റീവ് സ്മിത്തിന് വിലക്ക്

Steven Smith

ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം സ്റ്റീവ് സ്മിത്തിന് വിലക്ക്. ഒരു ടെസ്റ്റ് മത്സരത്തിലാണ് മുന്‍ ക്യാപ്റ്റന്‍ കൂടിയായ സ്മിത്തിന് ഐസിസി വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഓസ്‌ട്രേലിയ-ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പരയിലെ മൂന്നാം മത്സരത്തില്‍ പന്തില്‍ കൃത്രിമം കാണിച്ചതിനാണ് താരത്തിന് വിലക്ക്. പന്തില്‍ കൃത്രിമം കാണിച്ചത് വിവാദമായതോടെയാണ് സ്മിത്ത് ഓസീസ് ക്യാപ്റ്റന്‍ സ്ഥാനം രാജി വെക്കേണ്ടി വന്നത്. പന്തില്‍ കൃത്രിമം കാണിച്ച ബാന്‍ക്രോഫ്റ്റിന് മത്സരങ്ങളില്‍ വിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ലെങ്കിലും ഒരു മത്സരത്തിന്റെ മാച്ച് ഫീയുടെ 75 ശതമാനം ബാന്‍ക്രോഫ്റ്റ് പിഴ അടക്കേണ്ടി വരും. സ്മിത്തിനാകട്ടെ ഒരു മത്സരത്തിന്റെ മുഴുവന്‍ തുകയും പിഴ ഇനത്തില്‍ അടക്കേണ്ടി വരും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top