ചൂത് കളിക്കാൻ പണയവസ്തുവാക്കിയത് ഭാര്യയെയും രണ്ട് മക്കളെയും

Man loses wife and 2 kids in gambling

ചൂത് കളിക്കാൻ ഭാര്യയെയും രണ്ട് മക്കളെയും പണയവസ്തുവാക്കി യുവാവ്. ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിലാണ് സംഭവം.

മൊഹ്‌സിൻ എന്ന യുവാവാണ് സ്വന്തം ഭാര്യയയെയും മക്കളെയും ചൂത് കളിയിൽ പണയവസ്തുവായി ഉപയോഗിച്ചത്. ചൂത് കളിയിൽ തോറ്റതോടെ ഭാര്യയെയും മക്കളേയും മെഹ്‌സിന് നഷ്ടമായി. ചൂത് കളിയിൽ വിജയിച്ച വ്യക്തിയാകട്ടെ തന്നോടൊപ്പം വരാൻ പറഞ്ഞ് മൊഹ്‌സിന്റെ ഭാര്യയെ നിർബന്ധിച്ചു. ഒടുവിൽ ഇവർ ബഹളംവെച്ചതോടെയാണ് സംഭവം നാട്ടുകാർ അറിയുന്നത്.

തുടർന്ന് പഞ്ചായത്ത് വിളിച്ചുകൂട്ടി പ്രശ്‌നം ചർച്ചചെയ്തു. മൊഹ്‌സിന്റെ ഒരു കുട്ടി ചൂതിൽ ജയിച്ചയാൾക്കൊപ്പം പോകണമെന്ന് പഞ്ചായത്ത് വിധിച്ചു. ഇതോടെ സഹിക്കെട്ട ഭാര്യ മൊഹ്‌സിനനുമായി ബന്ധം വേർപ്പെടുത്താൻ തീരുമാനിച്ചു. മാത്രമല്ല മൊഹ്‌സിനും മറ്റ് അഞ്ച് പേർക്കുമെതിരെ ഇവർ പോലീസിൽ പരാതി നൽകുകയും ചെയ്തു.

2012 ലാണ് മൊഹ്‌സിനുമായി ഇവർ വിവാഹിതയാകുന്നത്. 2015 മുതൽ ചൂത് കളിക്കടിമയാണ് മൊഹ്‌സൻ.

Man loses wife and 2 kids in gambling

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top