Advertisement

സിബിഎസ്ഇ ചോദ്യപേപ്പർ ചോർച്ച; ഒരാൾ കസ്റ്റഡിയിൽ

March 29, 2018
Google News 1 minute Read
cbse conducts 10th and 12th board exams on same day

സിബിഎസ്ഇ പ്ലസ്ടു പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്ന സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ. പേപപർ ചോർച്ചയ്ക്ക് പിന്നിൽ കോച്ചിങ്ങ് സെന്റർ നടത്തുന്ന രജീന്ദർ നഗർ സ്വദേശിയാണെന്ന് പറഞ്ഞ് മാർച്ച് 23ന് സിബിഎസ്ഇക്ക് ഫാക്‌സ് സന്ദേശം ലഭിച്ചിരുന്നു. ഇതേ തുടർന്നാണ് അറസ്റ്റ് ഉണ്ടായിരിക്കുന്നത്.

ചോദ്യപേപ്പർ ചോർന്നതിനെ തുടർന്ന് സിബിഎസ്ഇ പരീക്ഷകളിൽ രണ്ടെണ്ണം റദ്ദാക്കി വീണ്ടും നടത്താൻ തീരുമാനിച്ചു. പന്ത്രണ്ടാം ക്ലാസിലെ സാമ്പത്തിക ശാസ്ത്രവും പത്താം ക്ലാസിലെ കണക്ക് പരീക്ഷയുമാണ് റദ്ദാക്കിയിരിക്കുന്നത്. പരീക്ഷകൾ വീണ്ടും നടത്തുമെന്ന് സിബിഎസ്ഇ അറിയിച്ചിട്ടുണ്ട്. എന്നാൽ, പരീക്ഷകൾ വീണ്ടും നടത്തുന്ന തിയതി അറിയിച്ചിട്ടില്ല.

cbse

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here