പുറംവേദന വില്ലനായി; റബാഡ ഐപിഎല്ലില്‍ നിന്ന് ഔട്ട്

Rabada

ജോഹന്നാസ്ബര്‍ഗില്‍ നടന്ന ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് മത്സരത്തില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് പുറംവേദനയുടെ പിടിയിലായ ദക്ഷിണാഫ്രിക്കന്‍ പേസര്‍ കഗിസോ റബാഡ ഐപിഎല്‍ കളിക്കില്ല. ഡല്‍ഹി ഡെയര്‍ഡെവിള്‍സ് താരമായ റബാഡയ്ക്ക് ഐപിഎല്‍ നഷ്ടമായിരിക്കുകയാണ്. പരിക്കിനെ തുടര്‍ന്ന് മൂന്ന് മാസത്തെ വിശ്രമമാണ് താരത്തിന് വേണ്ടത്. ഇ​രു​പ​ത്തി​ര​ണ്ടു​കാ​ര​നാ​യ ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ താ​ര​ത്തെ 4.2 കോ​ടി രൂ​പ​യ്ക്കാ​ണ് ലേ​ല​ത്തി​ലൂ​ടെ ഡ​യ​ർ​ഡെ​വി​ൾ​സ് സ്വ​ന്ത​മാ​ക്കി​യ​ത്. ജൂ​ലൈ​യി​ൽ ശ്രീ​ല​ങ്ക​യ്ക്കു എ​തി​രാ​യി ന​ട​ക്കു​ന്ന പ​ര​മ്പ​രി​യി​ലാ​യി​രി​ക്കും റ​ബാ​ഡ മ​ട​ങ്ങി​വ​രി​ക.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top