ജോൺസൺ ആന്റ് ജോൺസൺ ഉപയോഗിച്ച് ക്യാൻസർ വന്നു; കമ്പനിക്ക് നഷ്ടപരിഹാരം വിധിച്ച് കോടതി

ജോൺസൺ ആന്റ് ജോൺസൺ കമ്പനിയുടെ പൗഡർ തുടർച്ചയായി ഉപയോഗിച്ചത് മൂലം മെസോതെലിയോമ എന്ന ക്യാൻസറുണ്ടാക്കിയെന്ന ന്യൂ ജേഴ്‌സി സ്വദേശി സ്റ്റീഫൻ ലാൻസോയുടെ പരാതിയിൽ കമ്പനിയ്ക്ക് നഷ്ടപരിഹാരം വിധിച്ച് കോടതി.

37 മില്ല്യൺ ഡോളർ പരാതിക്കാരന് നഷ്ടപരിഹാരം നൽകാൻ ന്യൂ ജേഴ്‌സി കോടതി ജോൺസൺ ആൻറ് ജോൺസൺ കമ്പനിയോട് ആവശ്യപ്പെട്ടു. നേരത്തെ ജോൺസൺ ആൻറ് ജോൺസൺ കമ്പനിയുടെ പൗഡറിൻറെ ഉപയോഗം ഗർഭാശയ ക്യാൻസറിന് കാരണമായെന്ന പരാതിയിലും കമ്പനിക്കെതിരെ കോടതി നടപടി സ്വീകരിച്ചിരുന്നു.

ആസ്‌ബെറ്റോസുമായി അടുത്തിടപെഴകുന്നവർക്കുണ്ടാകുന്ന ക്യാൻസറാണ് മെസോതെലിയോമ. സ്റ്റീഫൻ ലാൻസോ ഈ അസുഖബാധിതനാകാൻ കാരണം ജോൺസൺ ആൻറ് ജോൺസൺ കമ്പനിയുടെ ടാൽകം പൗഡർ ഉപയോഗിച്ചതാണെന്ന് പരാതിയിൽ പറയുന്നു. ക്യാൻസറിന് കാരണമാകുന്ന പദാർത്ഥങ്ങൾ പൗഡറിലുണ്ടെന്നും അത് സ്ഥിരമായി ശ്വസിച്ചത് മൂലമാണ് മെസോതെലിയോമ ബാധിതനായതെന്നുമുള്ള സ്റ്റീഫൻ ലാൻസോയുടെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top