ഐപിഎല്‍ വേദി മാറ്റം; വിശാഖപട്ടണത്തിന് കൂടുതല്‍ സാധ്യത

24 site image

കാവേരി പ്രതിഷേധത്തെ കണക്കിലെടുത്ത് വേദി മാറ്റുന്ന ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ശേഷിക്കുന്ന ആറ് മത്സരങ്ങള്‍ക്ക് വിശാഖപട്ടണം വേദിയായേക്കും. ചെന്നൈ മാനേജുമെന്റിന് മത്സരങ്ങള്‍ വിശാഖപട്ടണത്തേക്ക് മാറ്റുന്നതിനോടാണ് കൂടുതല്‍ താല്‍പര്യം. എന്നാല്‍, തിരുവനന്തപുരത്തെ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയവും ബിസിസിഐയുടെ പരിഗണനയിലുണ്ടെന്നാണ് സൂചനകള്‍. ചെന്നൈ മാനേജുമെന്റുമായി ചര്‍ച്ച ചെയ്ത് ബിസിസിഐ ഉടന്‍ തന്നെ ഈ വിഷയത്തില്‍ ഒരു നിലപാട് സ്വീകരിക്കും. വിശാഖപട്ടണം, തിരുവനന്തപുരം എന്നിവക്കു പുറമേ പൂനെ, രാജ്‌കോട്ട് എന്നിവടങ്ങളും പരിഗണനയിലുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top