ആളുമാറിയല്ല ശ്രീജിത്തിനെ അറസ്റ്റ് ചെയ്തത്; റൂറല്‍ എസ്പി

വാസുദേവന്റെ വീട് കയറി ആക്രമിച്ച കേസില്‍ കസ്റ്റഡിയിലിരിക്കെ മരണപ്പെട്ട ശ്രീജിത്ത് പ്രതിയാണന്നെ ഉറപ്പുള്ളതിനാലാണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്ന് റൂറല്‍ എസ്പി. കസ്റ്റഡിയില്‍ കൊല്ലപ്പെട്ട ശ്രീജിത്തിനെ ആളുമാറിയല്ല അറസ്റ്റ് ചെയ്തതെന്നും  റൂറല്‍ എസ് പി എവി ജോര്‍ജ്ജ് പറഞ്ഞു. മരിച്ച ശ്രീത്തിനെതിരേ തന്നെയാണ് വാസുദേവന്റെ മകന്‍ വിനീഷ് ആദ്യം മൊഴി നല്‍കിയതെന്നും മൊഴി മാറ്റിയിട്ടുണ്ടോ എന്ന് പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കട്ടെയെന്നും എവി ജോര്‍ജ്ജ് കൊച്ചിയില്‍ പറഞ്ഞു. വാസുദേവന്റെ മകന്‍ വിനീഷ് ശ്രീജിത്തിന്റെ മുന്നില്‍ വെച്ചാണ് ശ്രീജിത്തിനെതിരെ മൊഴി നല്‍കിയത്. പിന്നീട് മൊഴി മാറ്റിയതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പോലീസ് അന്വേഷിക്കട്ടെ എന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top