ഹാരിസണ്‍ കേസ്; സര്‍ക്കാരിനെ വിമര്‍ശിച്ച് മുന്‍ പ്ലീഡര്‍

ഹാരിസണ്‍ കേസിലെ കോടതി വിധി ജനങ്ങളോടുള്ള വഞ്ചനയാണെന്ന് മുന്‍ റവന്യൂ വകുപ്പ് സ്‌പെഷ്യല്‍ പ്ലീഡര്‍ സുശീല ഭട്ട്. വേണ്ടരീതിയില്‍ സര്‍ക്കാര്‍ കേസ് വാദിച്ചോ എന്നതില്‍ സംശയമുണ്ടെന്നും സുശീല ഭട്ട് പറഞ്ഞു. ഈ വിധി സര്‍ക്കാര്‍ ചോദിച്ച് വാങ്ങിയതാണ്. തന്നെ സ്ഥാനത്തുനിന്ന് മാറ്റിയ ശേഷം കേസുമായി സര്‍ക്കാര്‍ മുന്നോട്ട് പോയ രീതി ഉചിതമായില്ലെന്നും മുന്‍ പ്ലീഡര്‍ മാധ്യമങ്ങളോട് പറഞ്ഞു. കേസില്‍ തുടരെ തുടരെ സ്റ്റേ വാങ്ങിയതും, കോടതിയില്‍ ഹാജരാകാതിരുന്നതും കേസിനോടുള്ള സര്‍ക്കാര്‍ മനോഭാവമാണ് കാണിക്കുന്നത്. സര്‍ക്കാരിന് അനുകൂലമായ വിധി വന്ന സാഹചര്യത്തില്‍ തന്നെ അധികാരത്തില്‍ നിന്ന് മാറ്റിയ നിലപാടിനെയും സുശീല ഭട്ട് വിമര്‍ശിച്ചു. ഇപ്പോള്‍ സര്‍ക്കാരിനെതിരെ വന്നിരിക്കുന്ന വിധി സര്‍ക്കാര്‍ അംഗീകരിക്കരുതെന്നും സുശീല ഭട്ട് കൂട്ടിച്ചേര്‍ത്തു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top