വിവരാവകാശ കമ്മീഷൻ നിയമനം; സിപിഎം നേതാവിന്റെ പേര് ഗവർണർ നീക്കം ചെയ്തു

വിവരാവകാശ കമ്മീഷൻ അംഗങ്ങളായി സർക്കാർ നിർദേശിച്ച പട്ടികയിൽ നിന്ന് സിപിഎം നേതാവിന്റെ പേര് ഗവർണർ നീക്കം ചെയ്തു. തിരുവനന്തപുരത്തുനിന്നുള്ള പ്രമുഖ സിപിഎം നേതാവായ അഡ്വ. എ.എ റഷീദിന്റെ പേരാണ് ഗവർണർ ഒഴിവാക്കിയത്.
സർവകലാശാല അസിസ്റ്റന്റ് നിയമനവുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ പോലീസ് റിപ്പോർട്ട് അനുകൂലമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് റഷീദിന്റെ നിയമനം ഗവർണർ അംഗീകരിക്കാതിരുന്നത്.
വിവരാവകാശ കമ്മീഷനിൽ ചെയർമാനായ വിൽസൺ എം പോൾ മാത്രമാണ് ഇപ്പോഴുള്ളത്. ദീർഘകാലമായി മറ്റ് അംഗങ്ങൾ ഇല്ലാതെയാണ് കമ്മീഷൻ പ്രവർത്തിച്ചത്. ഈ സാഹചര്യത്തിലാണ് കമ്മീഷനിലേക്ക് നിയമിക്കാനുള്ള അഞ്ചുപേരുടെ പട്ടിക സർക്കാർ ഗവർണർക്ക് അയച്ചത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here