കാവേരി വിഷയം; കേന്ദ്ര സര്‍ക്കാര്‍ പദ്ധതി സമര്‍പ്പിച്ചു

കാവേരി വിധി നടപ്പാക്കാനുള്ള പദ്ധതി കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചു. കാവേരി അഥോറിറ്റിയോ, ബോർഡോ, കമ്മറ്റിയോ രൂപീകരിക്കാൻ തയാറാണെന്നും ഏത് വേണമെന്നത് കോടതിക്ക് തീരുമാനിക്കാമെന്നുമാണ് കേന്ദ്രർക്കാർ അറിയിച്ചിരിക്കുന്നത്.
പദ്ധതി പരിശോധിച്ച് നിലപാട് അറിയിക്കാൻ തമിഴ്നാട് അടക്കമുള്ള സംസ്ഥാനങ്ങൾക്ക് സുപ്രീം കോടതി നിർദേശം നൽകുകയും ചെയ്തു. കേസ് ബുധനാഴ്ച വീണ്ടും പരിഗണിക്കും. നേരത്തേ, പദ്ധതി രൂപീകരിക്കുന്നതിൽ കാലതാമസം വരുത്തിയതിന് കേന്ദ്ര സർക്കാരിനെ സുപ്രീം കോടതി വിമർശിച്ചിരുന്നു.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News