ചാർജ് ചെയ്യുന്നതിനിടെ സ്മാർട്ട്‌ഫോൺ പൊട്ടിത്തെറിച്ച് യുവ സിഇഒ മരിച്ചു

Cradle Fund CEO dies after smartphone explodes

ചാർജ് ചെയ്യുന്നതിനിടെ സ്മാർട്ട്‌ഫോൺ പൊട്ടിത്തെറിച്ച് മലേഷ്യൻ കമ്പനിയുടെ യുവ സിഇഒ ദാരുണമായി കൊല്ലപ്പെട്ടു. ക്രാഡിൽ ഫണ്ട് സിഇഒ നസ്രിൻ ഹസ്സനാണ് മരിച്ചത്. പൊട്ടിത്തെറിയെ തുടർന്നുണ്ടായ മുറിവുകളും പുക ശ്വസിച്ചതുമണ് യുവ സിഇഒയുടെ ജീവനെടുത്തത്.

ബ്ലാക്ക്‌ബെറി, വാവേയ് എന്നീ ബ്രാൻഡുകളുടെ ഫോണുകളാണ് നസ്രീൻ ഹസ്സൻ ഉപയോഗിച്ചിരുന്നത്. ബെഡ്‌റൂമിലെ കിടക്കക്ക് സമീപത്താണ് രണ്ടു ഫോണുകൾ ചാർജ് ചെയ്യാൻ വച്ചിരുന്നത്. പൊട്ടിത്തെറിയെ തുടർന്ന് ബെഡ്‌റൂം ഒന്നടങ്കം കത്തിയമർന്നു. എന്നാൽ ഏതു ഫോണാണ് പൊട്ടിത്തെറിച്ചതെന്ന് കണ്ടെത്താനും സാധിച്ചിട്ടില്ല.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top