വാഹനം അമിത വേഗതയില്‍ പാഞ്ഞു; ഗവര്‍ണര്‍ പിഴയടച്ചു!!

വാഹനങ്ങളുടെ വേഗത പരിശേധിക്കാനായി ദേശീയ പാതയോരത്ത് സ്ഥാപിച്ചിരുന്ന ക്യാമറയയില്‍ അമിത വേഗതയെ തുടര്‍ന്ന് ഗവര്‍ണര്‍ പി. സദാശിവത്തിന്റെ കാര്‍ കുരുക്കില്‍ പെട്ടു. ഗവര്‍ണറുടെ ഔദ്യോഗിക വാഹനമാണ് 55 കിലോമീറ്റര്‍ സ്പീഡില്‍ പാഞ്ഞുപോയത്. ഇതേ തുടര്‍ന്ന് ക്യാമറയില്‍ പെട്ട വാഹനത്തിന് പിഴയടക്കാന്‍ നിര്‍ദേശം ലഭിക്കുകയായിരുന്നു. ഗവര്‍ണര്‍ തന്നെ നേരിട്ട് ഇടപെട്ട് പിഴ അടയ്ക്കുകയും ചെയ്തു. വേഗത ലംഘിച്ച സമയത്ത് ഗവര്‍ണര്‍ വാഹനത്തിലുണ്ടായിരുന്നില്ല. എന്നിട്ട് പോലും കൃത്യമായി പിഴയടക്കുകയായിരുന്നു ഗവര്‍ണര്‍ പി. സദാശിവം.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here