അറൂന്നൂറ് കിലോ ഭാരമുള്ള മുതലയെ പിടികൂടി

monster

സിഡ്നിയില്‍ അറൂന്നൂറ് കിലോ ഭാരമുള്ള മുതലയെ പിടികൂടി. എട്ട് വര്‍ഷത്തെ പരിശ്രമത്തിന് ശേഷമാണ് മുതലയെ പിടികൂടിയത്. കാതറിനിലെ നദിയില്‍ നിന്നാണ് മുതലയെ പിടികൂടിയത്. 4.7മീറ്റര്‍ നീളമുണ്ട് ഈ ഭീമന്‍ മുതലയ്ക്ക്. അറുപത് വയസ് പ്രായമുണ്ട് മുതലയ്ക്ക്. 2010ലാണ് ഈ മുതലയെ ആദ്യമായി കാണുന്നത്. പ്രദേശവാസികള്‍ക്ക് ഭീഷണിയായതിനെ തുടര്‍ന്നാണ് ഇതിനെ കെണി വച്ച് പിടിച്ചത്. ഇവിടെ പ്രതിവര്‍ഷം 250ഓളം മുതലകളെയാണ്  നിന്ന് പിടികൂടാറ്. ക്രൊക്കൊഡൈല്‍ ഫാമിലേക്ക് പിടികൂടിയ മുതലയെ മാറ്റിയതായി ടെറിട്ടറി വൈള്‍ഡ് ലൈഫ് ഓപ്പറേഷന്‍സ് മേധാവി ട്രേസി ഡല്‍ഡിംഗ് വ്യക്തമാക്കി.

monster crocodile


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top