കാബൂളിൽ ചാവേർ സ്‌ഫോടനം: 14 മരണം

bomb blast in kabul killed 14

അഫ്ഗാനിസ്ഥാനിലെ കാബൂളിലുണ്ടായ സ്‌ഫോടനത്തിൽ 14 പേർ കൊല്ലപ്പെട്ടു. കാബൂൾ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമുണ്ടായ സ്‌ഫോടനത്തിൽ അറുപതിലധികം പേർക്ക് പരിക്കേറ്റിറ്റുണ്ട്. ഐഎസ് സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്.

കാബൂൾ അന്താരാഷ്ട്ര വിമാനത്താവളത്തിൻറെ പ്രധാന കവാടത്തിനരികിലാണ് സ്‌ഫോടനം നടന്നത്. ചാവേറാക്രമണമാണ് നടന്നതെന്ന് ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു. സുരക്ഷാ ഉദ്യോഗസ്ഥരും ട്രാഫിക് പോലീസ് ഉദ്യോഗസ്ഥരുമാണ് മരിച്ചവർ

അഫ്ഗാൻ വൈസ് പ്രസിഡൻറ് റാഷിദ് ദൊസ്തും നാട്ടിൽ തിരിച്ചെത്തിയതിന് തൊട്ട് പിന്നാലെയായിരുന്നു സ്‌ഫോടനം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top