ജെസ്‌നയുടെ തിരോധാനം; അന്വേഷണസംഘം കുടകിൽ തെരച്ചിൽ നടത്തി

jesna missing case site image

കാണാതായ കോളേജ് വിദ്യാർഥിനി ജസ്‌നയെ തേടി അന്വേഷണസംഘം കർണാടകയിലെ കുടകിൽ തെരച്ചിൽ നടത്തി. പൊലീസ് ശേഖരിച്ച ചില ഫോൺകോളുകളിൽനിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് തിരച്ചിൽ നടത്തിയത്.

കുടക്, മടിച്ചേരി എന്നിവിടങ്ങളിലെ 15 വീടുകളിൽ പൊലീസ് പരിശോധന നടത്തി. ജെസ്‌ന അവിടെയെത്തിയെന്നതിന് സൂചനയൊന്നും ലഭിച്ചില്ല. പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയുടെ ഷാഡോ ടീമംഗങ്ങളാണ് കുടകിൽ എത്തിയിട്ടുള്ളത്.

30ലധികം മൊബൈൽ ടവറുകളൽനിന്ന് ശേഖരിച്ച ഫോൺകോളുകളിൽനിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ അന്വേഷണം നടത്തുന്നത്. സംശയകരമായി കണ്ടെത്തിയ ഫോൺകോളുകൾ ആരുടേതാണെന്ന് കണ്ടെത്തുന്നതിൻറെ ഭാഗമായാണ് കുടകിലെത്തിയതെന്നാണ് പൊലീസ് പറയുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top