താജ് മഹലിന് സമീപമുള്ള കമ്പനികൾ അടച്ചുപൂട്ടണം; പ്രദേശത്തെ പ്ലാസ്റ്റിക് മുക്തമാക്കണം; ഉത്തർപ്രദേശ് സർക്കാർ

polluting companies should shut down says up govt sc

താജ്മഹലിന് സമീപമുള്ള കമ്പനികൾ അടച്ചുപൂട്ടണമെന്നും പ്രദേശത്തെ പ്ലാസ്റ്റിക് മുക്തമാക്കണമെന്നും ഉത്തർപ്രദേശ് സർക്കാർ സുപ്രീംകോടതിയിൽ. പ്രദേശത്തെ മലിനമാക്കുന്ന എല്ലാ കമ്പനികളും അടച്ചുപൂട്ടണമെന്നാണ് സർക്കാർ കോടതിയിൽ പറഞ്ഞിരിക്കുന്നത്.

17 ആം നൂറ്റാണ്ടിലെ ഈ ചരിത്ര സ്മാരകം സംരക്ഷിക്കുന്നത് സംബന്ധിച്ച ആദ്യ ഡ്രാഫ്റ്റ് യുപി സർക്കാരിനു വേണ്ടി ഹാജരായ അഭിഭാഷക ഐശ്വര്യ ഭാട്ടിയാണ് ജസ്റ്റിസ് എംബി ലോകൂർ, ജസ്റ്റിസ് ദീപക് ഗുപ്ത എന്നിവരുടെ ബഞ്ചിൽ സമർപ്പിച്ചത്. നേരത്തെ താജ്മഹൽ സംരക്ഷിക്കുന്നതിൽ സർക്കാർ നചടിയൊന്നും കൈയ്‌കൊള്ളുന്നില്ലെന്ന് പറഞ്ഞ് കോടതി രൂക്ഷമായി വിമർശിച്ചിരിന്നു.

താജ്മഹൽ സ്ഥിതി ചെയ്യുന്ന പ്രദേശം മുഴുവൻ പ്ലാസ്റ്റിക് വിമുക്തമാക്കണമെന്നും പ്ലാസ്റ്റിക് ബോട്ടിലിലെ കുപ്പിവെള്ളവും പ്രദേശത്ത് നിരോധിക്കണമെന്നും, മാലിന്യം തള്ളുന്ന കമ്പനികളെല്ലാം അടച്ചു പൂട്ടണമെന്നും ഡ്രാഫ്റ്റിൽ പറയുന്നു. മാത്രമല്ല പ്രദേശത്ത് ടൂറിസം ഹബ്ബുകൾ കൂടുതലായി വേണമെന്നും പറയുന്നുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top