ഫെറെറോ റോഷേ ചോക്ലേറ്റ് ടേസ്‌റ്റേഴ്‌സിനെ വിളിക്കുന്നു; മുൻപരിചയം ആവശ്യമില്ല !

ഭക്ഷണം രുചിക്കുന്ന ഫുഡ് ടേസ്റ്റർ എന്ന ജോലി ഇന്ന് ഒരു അതിശയമല്ല. എങ്കിലും അത്തരം തൊഴിൽ അവസരങ്ങൾ കുറവാണ്. മുമ്പ് ടീ ടേസ്റ്റേഴ്‌സ്, ഐസ്‌ക്രീം ടേസ്റ്റർ തുടങ്ങിയ തസ്തകകളിലേക്ക് വിവിധ ബ്രാൻഡുകൾ ഉദ്യോഗാർത്ഥികളെ ക്ഷണിച്ചിരുന്നു. ഇപ്പോൾ ലോകപ്രശസ്ഥ ചോക്ലേറ്റ് ബ്രാൻഡ് ഫെറെറോ റോഷെ ചോക്ലേറ്റ് ടേസ്‌റ്റേഴ്‌സിനെ വിളിച്ചിരിക്കുകയാണ്.
60 സെൻസറി ജഡ്ജസിനെയാണ് ഫെറെറോ റോഷേ ക്ഷണിച്ചിരിക്കുന്നത്. ഫെറെറോയുടെ ആസ്ഥാനമായ ഇറ്റലിയിലെ ആൽബയിലാണ് ജോലി. ജോലിക്ക് മുൻപരിചയം ആവശ്യമില്ലെന്നതാണ് പ്രത്യേകത.
തെരഞ്ഞെടുക്കുന്ന 60 പേർക്ക് മൂന്ന് മാസത്തെ പെയ്ഡ് ട്രെയിനിങ്ങുണ്ടാകും. പരിപാടിയിൽ ടേസ്റ്റ്-ടെസ്റ്റിങ്ങിനെ കുറിച്ച് പഠിപ്പിക്കും. ഇതിൽ നിന്നും തെരഞ്ഞെടുക്കുന്ന 20 പേരെ കമ്പനിയുടെ പാർട്ട് ടൈം ടേസ്റ്റേഴ്‌സായി നിയമിക്കും. ആഴ്ച്ചയിൽ രണ്ട് ദിവസമായിരിക്കും ജോലി. ജോലിക്കായി ഇറ്റാലിയൻ അറിഞ്ഞിരിക്കണം. മാത്രമല്ല ഫുഡ് അലർജികളൊന്നും പാടില്ല. alba@openjob.it എന്ന ഇമെയിൽ വിലാസത്തിൽ ബയോഡേറ്റ അയക്കാം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here