വയലിൽ നിന്ന് നെല്ല് കഴിച്ച് 47 മയിലുകൾ കൂട്ടത്തോടെ ചത്തു

47 peacocks dead near madurai

തമിഴ്‌നാട് മധുരയിൽ വയലിൽ നിന്ന് നെല്ല് കഴിച്ച 47 മയിലുകൾ കൂട്ടത്തോടെ ചത്തു. വിഷം കലർന്ന നെല്ല് കഴിച്ചതിനെ തുടർന്നായിരിക്കും മയിലുകൾ ചത്തതെന്നാണ് വനം വകുപ്പ് അധികൃതർ സംശയിക്കുന്നത്. കീടങ്ങളെ കൊല്ലുന്നതിനായി കർഷകർ നെൽച്ചെടികളിൽ കീടനാശിനികൾ തളിക്കുന്നത് പതിവാണ്.

ഇത്തരത്തിൽ വിഷം കലർന്ന നെല്ലുകളായിരിക്കാം മയിലുകൾ കഴിച്ചതെന്നാണ് അധികൃതരുടെ സംശയം. ചത്ത മയിലുകളെ പോസ്റ്റുമോർട്ടം ചെയ്താലെ കൂടുതൽ വിവരം അറിയാൻ സാധിക്കുകയുള്ളുവെന്നും സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും അധികൃതർ അറിയിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top