ഹൈക്കോടതി ജഡ്ജിമാരുമായി രാഷ്ട്രപതി കൂടിക്കാഴ്ച നടത്തി

കേരള സന്ദര്‍ശനം നടത്തുന്ന രാഷ്ട്രപതി രാംനാഥ് കോവിന്ദിന് ഹൈക്കോടതി ജഡ്ജിമാരുമായി കൂടിക്കാഴ്ച നടത്തി. ഹൈക്കോടതി ജഡ്ജിമാരോടൊപ്പം പ്രഭാതഭക്ഷണത്തിനായി ബോള്‍ഗാട്ടിയിലെത്തിയ രാഷ്ട്രപതിയെ ഗവര്‍ണര്‍ പി. സദാശിവവും ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഋഷികേശ് റോയിയും ചേര്‍ന്ന് സ്വീകരിച്ചു.

ഡിജിപി ലോക്‌നാഥ് ബെഹ്‌റ, പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ, ജില്ലാ കളക്ടര്‍ കെ മുഹമ്മദ് വൈ സഫീറുള്ള, ഹൈക്കോടതി രജിസ്ട്രാര്‍ ജനറല്‍ എന്‍. അനില്‍കുമാര്‍, കമ്മീഷ്ണര്‍ എം.പി ദിനേശ് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. തുടര്‍ന്ന് ജഡ്ജിമാരെ രജിസ്ട്രാര്‍ ജനറല്‍ രാഷ്ട്രപതിക്ക് പരിചയപ്പെടുത്തി. പ്രഭാതഭക്ഷണത്തിന് ശേഷം ജഡ്ജിമാര്‍ക്കൊപ്പം ഫോട്ടോ സെഷനിലും രാഷ്ട്രപതി പങ്കെടുത്തു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top