കൊച്ചി ബോട്ടപകടം; കാണാതായവർക്കായി തെരച്ചിൽ തുടരുന്നു

കൊച്ചി ബോട്ടപകടത്തിൽ കാണാതായവർക്കായി തെരച്ചിൽ തുടരുന്നു. കഴിഞ്ഞ ദിവസം പുലർച്ചെയാണ് മുനമ്പത്ത് നിന്നും 14 പേരുമായി പോയ ഓഷ്യാനിക്ക് എന്ന് ബോട്ട് അപകടത്തിൽപ്പെടുന്നത്. അപകടത്തിൽപ്പെട്ട് കാണാതായ ഒമ്പത് പേർക്കായുള്ള തെരച്ചിൽ തുടരുകയാണ്.

അപകടത്തിൽപ്പെട്ട് കാണാതായ ഒമ്പത് പേർക്കായുള്ള തെരച്ചിൽ തുടരുകയാണ്. പുലർച്ചെ കടലിലേയ്ക്ക് പുറപ്പെട്ട മറൈൻ എൻഫോഴ്‌സ്‌മെന്റ് സംഘവും തിരച്ചിൽ പുനരാരംഭിച്ചിട്ടുണ്ട്. അപകടത്തിൽ മരിച്ച മൂന്നു പേരുടെയും മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. ഇന്നലെ രക്ഷപ്പെടുത്തിയ രണ്ട് പേരെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇവരുടെ ആരോഗ്യനില മെച്ചപ്പെട്ടുവെന്നാണ് വിവരം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top