Advertisement

ഇടുക്കി ഡാമിലേക്ക് ഒഴുകിയെത്തുന്നത് നാല് ലക്ഷം ലിറ്റര്‍ വെള്ളം

August 10, 2018
Google News 1 minute Read
cheruthoni

ഇടുക്കി ഡാമിലേക്ക് ഒഴുകിയെത്തുന്നത് സെക്കന്റില്‍ നാല് ലക്ഷം ലിറ്റര്‍ വെള്ളം. ഒന്നേ കാല്‍ ലക്ഷം ലിറ്റര്‍ വെള്ളമാണ് മൂന്ന് ഷട്ടറുകളിലൂടെ പുറത്തേക്ക് ഒഴുക്കി വിടുന്നത്. വൈദ്യുതി നിര്‍മ്മാണത്തിനായി ഒരു ലക്ഷത്തി പതിനായിരം ലിറ്റര്‍ ജലമാണ് ഉപയോഗിക്കുന്നത്. അങ്ങനെ നോക്കുമ്പോള്‍ തന്നെ ഒന്നര ലക്ഷത്തിലേറെ ജലം സെക്കന്റുകളില്‍ ഇടുക്കി ഡാമിലേക്ക് എത്തുകയാണ്. ഈ പശ്ചാത്തലത്തിലാണ് ഷട്ടറുകള്‍ ഉയര്‍ത്തി ഡാമില്‍ നിന്ന് മൂന്ന് ലക്ഷം ലിറ്ററോളം വെള്ളം ഒഴുക്കിക്കളയാന്‍ തീരുമാനിക്കുന്നത്.

ഇന്നലെ ട്രയല്‍ റണ്ണിനായി ഒരു ഷട്ടര്‍ തുറന്നപ്പോള്‍ അമ്പതിനായിരം ലിറ്റര്‍ വെള്ളമാണ് ഒഴുക്കിയിരുന്നത്. ഇന്നലെ രാത്രി മുഴുവന്‍ ഷട്ടര്‍ തുറന്നിരുന്നുെവെങ്കിലും ജലനിരപ്പില്‍ കുറവ് വന്നില്ല. 2401അടി കവിഞ്ഞിട്ടുണ്ട് ഇപ്പോള്‍ ജലനിരപ്പ്. 2403ആണ് ഡാമിന്റെ പരമാവധി സംഭരണ ശേഷി.
ജലനിരപ്പ് സംഭരണശേഷിയോട് അടുക്കുമ്പോള്‍ ഷട്ടറുകള്‍ വീണ്ടും ഉയര്‍ത്തി വെള്ളം കൂടുതല്‍ ഒഴുക്കാനാണ് ആലോചിക്കുന്നത്. നാല്‍പത് സെന്റീമീറ്റര്‍ വീതമാണ് ഇപ്പോള്‍ ഷട്ടറുകള്‍ തുറന്നിരിക്കുന്നത്. ഇത് അമ്പത് സെന്റീമീറ്ററിലേക്കാണ് ഉയര്‍ത്തുമെന്ന് കരുതുന്നത്, 11മണിയ്ക്ക് ഡാം സേഫ്റ്റി അധികൃതരും കെഎസ്ഇബിയും അവലോകന യോഗം ചേരുന്നുണ്ട്. ഈ യോഗത്തില്‍ ഇത് സംബന്ധിച്ച അന്തിമ തീരുമാനമാവും.

cheruthoni

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here