എലിപ്പനി ബാധ: ജില്ലയില്‍ ഇന്ന് മൂന്ന് മരണം

ജില്ലയില്‍ എലിപ്പനി ബാധിച്ച് 3 പേര്‍ കൂടെ മരിച്ചു. ഇതോടെ സ്ഥിരീകരിച്ച കേസുകളില്‍ മരണം ആറും സംശയാസ്പദമായ കേസുകളില്‍ മരണം പതിമൂന്നും ആയി. എരഞ്ഞിക്കല്‍ നെട്ടൂടി താഴത്ത് അനില്‍(54),വടകര തെക്കന്‍ കുഴമാവില്‍ നാരായണി(80)കല്ലായ് അശ്വനി ഹൗസില്‍ രവി(59) എന്നിവരാണ് മരിച്ചത്. ഇന്ന് എട്ട് സംശയാസ്പദമായ കേസുകള്‍ കൂടെ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ സ്ഥിരീകരിച്ച കേസുകള്‍ 84 ഉം സംശയാസ്പദമായ കേസുകള്‍ 195 ഉം ആയി.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News