21
Apr 2019
Sunday

വൈറലായി സ്‌നൂട്ട് ചലഞ്ചും

snoot challenge goes viral

സോഷ്യൽ മീഡിയയിൽ വൈറലായി സ്‌നൂട്ട് ചലഞ്ചും. കികി ചാലഞ്ച്, മേരി പോപിൻസ് ചാലഞ്ച് എന്നിവയ്ക്ക് ശേഷം വൈറലായിരിക്കുകയാണ് സ്‌നൂട്ട് ചാലഞ്ച്. എന്നാൽ മേൽപ്പറഞ്ഞ് ചലഞ്ചുകൾ പോലെ ജീവന് ഭീഷണിയുള്ള ചലഞ്ചല്ല ഇത്.

വളർത്ത് നായ ഉള്ളവർക്കും മൃഗങ്ങളെ സ്‌നേഹിക്കുന്നവർക്കും ഏറെ പ്രിയപ്പെട്ട ഒരു ചലഞ്ചാണിത്. ഉടമസ്ഥൻ കൈക്കൊണ്ട് കാണിക്കുന്ന പ്രത്യേക ആകൃതിയ്ക്കുള്ളിലേക്ക് നായ അതിൻറെ മൂക്ക് കൊണ്ടുവരിക എന്നതാണ് ചലഞ്ച്.

snoot challenge goes viral

ചതുരം, വട്ടം, ത്രികോണം അങ്ങനെ തുടങ്ങി ഉടമസ്ഥന് ഇഷ്ടമുള്ള എതാകൃതിയിലും കൈ പിടിക്കാവുന്നതാണ്. ഇങ്ങനെ നിരവധി വീഡിയോകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്.

CLOSE
CLOSE
Top